0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3156

വീട്. അതിൽ തന്നേ സാരി ഇട്ട് മറച്ചായിരുന്നു കിച്ചണും ഉണ്ടായിരുന്നത് ...

അതും കേട്ടു കൊണ്ടാണ് ആദിയെയും പിടിച്ചു കൊണ്ട് പാർവതി അങ്ങോട്ടേക്ക് തന്റെ റൂമിൽ നിന്നും വരുന്നത്....

അൽപം മുൻപ് വരെ, രാവിലെ കുളിക്കുക പോലും ചെയ്യാതെ ഇരുന്ന പെണ്ണ്, മുടിയൊക്കെ ചീന്തി, കുറച്ചു മേക്കപ്പ് ഒക്കെ ഇട്ട്, ഏറ്റവും നല്ല ചുരിദാർ ഇട്ട് വന്ന് നിന്നത് കണ്ട്, സുഷമയും, രേവതിയും മുഖത്തോട് മുഖം അതിശയത്തോടെ നോക്കി അന്തം വിട്ട് അവളെ നോക്കി.....

വീട്ടിലെ വായാടി ആയ, നാവിനു എല്ലില്ലാത്ത പാർവതി കുണുങ്ങി നിൽക്കുന്നത് കണ്ട് സൈറ ചിരിച്ചു പറഞ്ഞു : പാർവതി അല്ലെ... താൻ എന്താ നിൽക്കുന്നെ... ഇരിക്ക്.....

" വേണ്ട... ഞാൻ ഇവിടെ നിന്നോണ്ട് "... എന്നുള്ള പാർവതിയുടെ നാണത്തോടെ ഉള്ള, മുഖം കുനിച്ചുള്ള മറുപടി, രേവതിയും സുഷമയും വാ പൊളിച്ചു അന്തം വിട്ട് അവളെ നോക്കി..

അത് കണ്ട സൈറ ഉറക്കെ പറഞ്ഞു : വാട്ട്‌?... എന്താ... എന്താ സംഭവം രേവതി?..

രേവതി : ആാാ... എനിക്ക് അറിയില്ല ചേച്ചി.... ഇവൾക്ക് ഇത് എന്താ പറ്റിയത് എന്ന്.... ഇത് എന്റെ അനിയത്തി ഒന്നും അല്ല...

രേവതി സുഷമയോട് : അമ്മേ.. വല്ല ഭൂതവും കയറിയോ?...

മുഖത്ത് കൈ വച്ച് തന്റെ ചെറിയ സന്താനത്തിനെ നോക്കി സുഷമ പറഞ്ഞു : ആാാ.....

" ഇരിക്കെന്റെ പാർവതി "... സൈറ ഇത്തിരി കനത്തോടെ പറഞ്ഞപ്പോൾ, പാർവതി തന്റെ അമ്മയെയും ചേച്ചിയെയും കണ്ണ് തുറിച്ചു നോക്കി പതിയെ ഇരുന്നു...

പാർവതിയെ ഞെട്ടിച്ചു കൊണ്ട്, സൈറ എഴുന്നേറ്റ് ഉടനെ അവളുടെ അടുത്തേക്ക് ഇരുന്ന് അവളെ ചേർത്തു പിടിച്ചു പറഞ്ഞു : എന്ത് പറ്റി... പാർവതി നന്നായി സംസാരിക്കുന്ന കുട്ടി ആണ് എന്നാണ് ഹരിയും രേവതിയും പറഞ്ഞിട്ടുള്ളത്...

കേട്ട വഴി പാർവതി ചോദിച്ചു : ഹരിയേട്ടനും അങ്ങിനെ പറഞ്ഞോ?..

സൈറ ഒന്ന് സൂക്ഷിച്ചു നോക്കി : മ്മ്മ്മ്... അപ്പോൾ അതാണ്........ഹരി എന്നെ കുറിച്ചു എന്തൊക്കെയോ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു?.. അല്ലെ..

പാർവതി പെട്ടെന്ന് : അയ്യോ... ആര് ഹരിയേട്ടനോ...

💬 Comments

View all comments