0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3157

എയ് അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ലാട്ടോ....

സൈറ : പിന്നെന്താ പറഞ്ഞത്?..

പാർവതി : മാമിനെ പറ്റി നല്ലത് മാത്രമേ ഹരിയേട്ടൻ പറയാറുള്ളൂ.........

" മാം....?".... അതിശയത്തോടെ സൈറ പറഞ്ഞ സ്വയം പറഞ്ഞ ശേഷം അവൾ പതിയെ പാർവതിയുടെ കവിളിൽ നുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു : ആന്റി എന്ന് വിളിക്കാനുള്ള പ്രായം എനിക്ക് ആവാത്തത് കൊണ്ട്, രേവതിയെ പോലെ ചേച്ചി എന്ന് വിളിച്ചാൽ മതിട്ടോ.....

പാർവതിയുടെ മുഖത്ത് ചിരി വിടർന്നു വന്നു.... സൈറയും പുഞ്ചിരിച്ചു അത് കണ്ടിട്ട്....

സൈറ : ഹരിയെന്താ പറഞ്ഞത് എന്നെ പറ്റി.... പറയടോ?..

പാർവതി : നല്ലത് അല്ലാതെ ഒന്നും ഹരിയേട്ടൻ പറഞ്ഞിട്ടില്ല.. ഒരുപാട് പറഞ്ഞിട്ടുണ്ട്, നല്ലത് മാത്രം. മാമിന്റെ....

പാർവതി ഒന്ന് നിർത്തി തുടർന്നു :.....അല്ല........ ചേച്ചിയെ പറ്റി, ചേച്ചിയുടെ നോലെഡ്ജ്........ സ്റ്റൈൽ.......ഇംഗ്ലീഷ് ഫ്ലുൻസി...... പഠിച്ചു വലുതായി ചേച്ചിയെ പോലെ ആവണം എന്നാ എന്നോട് പറഞ്ഞിട്ടുള്ളത്........

സൈറയുടെ നെഞ്ചിൽ തറച്ച വാക്കുകൾ ആയിരുന്നു അത്. അവൾ സന്തോഷത്തോടെ രേവതിയെ നോക്കിയപ്പോൾ, അവളും പുഞ്ചിരിയോടെ സൈറയെ നോക്കി....

സൈറയുടെ മനസ്സിൽ ഹരിയുടെ മുഖം തെളിഞ്ഞു... അവന്റെ ചിരിച്ച " മാം... യെസ് മാം.. ഓകെ മാം " എന്നുള്ള പറച്ചിൽ അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു.......

അവൾ ചിരിച്ചു കൊണ്ട് പാർവതിയുടെ മുഖം കയ്യിലെടുത്ത്, കവിളിൽ പതിയെ മുത്തം വച്ചു ചോദിച്ചു : ഹരി എന്നോട് പറഞ്ഞിട്ടുണ്ട്, നന്നായി പഠിക്കും പാർവതി എന്ന് , സോ അത് പോലെ അങ്ങ് പോണം ട്ടോ... ജോലി ഒന്നും ആലോചിച്ചു ടെൻഷൻ അടിക്കണ്ട... അതൊക്കെ നമുക്ക് ശരിയാക്കാം...... പഠിച്ചാൽ മാത്രം മതി പാറൂട്ടി.........

ഹരിയേട്ടൻ തന്നേ വിളിക്കുന്ന പേര് " പാറൂട്ടി ".... അത് ഹരിയേട്ടൻ പറഞ്ഞു പറഞ്, നേരിട്ട് കണ്ടിട്ടില്ലെങ്കിൽ കൂടെ, തന്റെ ആരാധന കഥാപാത്രം ആയി മാറിയ ആളുടെ വായിൽ നിന്നും കേട്ടപ്പോൾ അവൾക്ക് സന്തോഷം അടക്കാനായില്ല.

അവൾ സന്തോഷത്തോടെ മൂളി : മ്മ്മ്മ്മ്മ് .......

രാത്രിയിൽ പാർവതിയുടെ മുറി തനിക്കായി ഒഴിച്ച് തന്നെങ്കിലും, സൈറക്ക് കിടന്ന് ഉറക്കം വരുന്നുണ്ടായിരുന്നില്ല....

ചെറിയ വീടോ, കിടക്കയോ

💬 Comments

View all comments