Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
പാമ്പും കോണിയും 5
Pambum Koniyum Part 5 | Author : Sreeraj
[ Previous Part ] [ www.kkstories.com ]
വീട്ടിൽ കയറി വന്ന ഹരി, തന്റെ ബാഗും വാങ്ങി, ചിരിയോടെ ഉള്ളിലേക്ക് കയറ്റി കൊണ്ട് പോകാൻ വരുന്ന രേവതിയെ കണ്ടില്ല, കാലിന്റെ മുകളിൽ കാല് കയറ്റി വച്ച് കൈകൾ കെട്ടി ഇരുന്ന് തന്റെ ബോസ് അല്ലെങ്കിൽ സൈറയെ ആണ്...
" ഗുഡ് ഈവെനിംഗ് മാം... എന്താ ഒന്നും പറയാതെ ഇറങ്ങിയത്?.. വിളിച്ചിട്ട് എടുത്തുമില്ല "... ഹരി സ്വത സിദ്ധമായ ചിരിയോടെ ചോദിച്ചു...
സൈറ ഉത്തരം പറയുന്നതിന് മുൻപ്, അവന്റെ അടുത്ത ചോദ്യവും വന്നു: രേവതി... രേവതി എവടെ മാം?...
അപ്പോഴാണ് അവൻ സൈറക്ക് മുന്നിൽ ആയുള്ള ടീ പോയിൽ നിരത്തി ഇട്ടിരിക്കുന്ന പേപ്പറുകളിലേക്ക് അവന്റെ കണ്ണ് പോവുന്നത്.....
അവന്റെ കണ്ണ് തുറിച്ചു പുറത്ത് ചാടി, വാ പൊളിഞ്ഞു..... വിറയുന്ന കൈകളുമായി, പേടിയോടെ ആ ചിത്രങ്ങൾ കയ്യിലെടുത്തു കൊണ്ട് അവൻ നിന്ന് വിറക്കാൻ തുടങ്ങി....
കണ്ണിൽ കാഴ്ച മറയുന്ന അവസ്ഥ, തല തിരിയുന്ന പോലെ , അവൻ വീഴാൻ പോകുന്നു എന്ന് തോന്നിയ സൈറ, ചാടി എഴുന്നേറ്റ് ഉ അവനെ പിടിച്ചു കൊണ്ട് പതിയെ പിറകിലേക്ക്, സോഫയിലേക്ക് ഇരുത്തിച്ചു......
" രേവതി...... "... അവൻ കേഴലോടെ ആ പേര് പറഞ്ഞു ....
സൈറ അവനെ പിടിച്ചു കൊണ്ട് തന്നേ പറഞ്ഞു : ഇവിടെ ഇല്ല, എന്റെ വീട്ടിൽ ആണ്...........
ഹരിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി, ശർദിക്കാൻ വരുന്ന പോലെ......
അവൻ ബുദ്ധിമുട്ടി ആണെങ്കിലും ചോദിച്ചു : അവൾ... അവൾ....കണ്ടോ?..
സൈറയുടെ " മ്മ്മ്മ് "... എന്ന മറുപടി വന്നതോടെ അവന് പിടി തെറ്റി. അവൻ പിന്നിലേക്ക് ചാരി ഇരുന്നു...
ആസ്മ രോഗിയെ പോലെ ഉള്ള അവന്റെ ശ്വാസഗതി സൈറക്ക് വ്യക്തമായി കേൾക്കാമായിരുന്നു....
"ആര്.?... എന്തിന്?.... ഒന്നും അറിയില്ല ഹരീ.. രാവിലെ ബൈക്കിൽ വന്ന ഹെൽമെറ്റ് ഇട്ട ഒരുത്തൻ രേവതിയുടെ കയ്യിൽ കൊടുത്തിട്ട് പോയെന്നാണ് പറഞ്ഞത്...... എന്നെ വിളിച്ചു കരഞ്ഞപ്പോൾ, ഞാൻ വേഗം ഇങ്ങോട്ട് പോന്നു.... ഇവിടെ വന്നേ ഞാനും അറിഞ്ഞുള്ളൂ....'... ആ ചിത്രങ്ങളിലേക്ക് നോക്കി, അവന്റെ അരികിൽ ഇരുന്ന് സൈറ പറഞ്ഞു.
ഒന്ന് നിർത്തി, ഷോക്കിൽ നിന്നും മുക്തൻ ആവാതെ ഇരിക്കുന്ന അവനോട് തുടർന്നു : ചത്തു കളയും എന്നൊക്കെ പറഞ്ഞപ്പോൾ, ഞാൻ ആകെ പേടിച്ചു
💬 Comments
View all comments