0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5128

കളർ നെറ്റിയും......

അവന് തടയണം എന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല......

ഒരക്ഷരം മിണ്ടാതെ, ഓരോ പണികൾ ചെയ്യുന്ന അവൾക്ക് പിന്നാലെ പിന്നാലെ അവനും ഒരു കൊച്ചു കുട്ടി അമ്മയുടെ സാരി തുമ്പ് പിടിച്ചു നടക്കുന്ന പോലെ അവനും നടന്നു കൊണ്ടിരുന്നു........

രാത്രിയിലേക്കുള്ള കുക്കിംഗ്‌ പരിപാടികൾക്കിടയിൽ, കുറച്ചു നേരമായി ഹരിയെ കാണാൻ ഇല്ലാത്തത് കൊണ്ട് അവൾ തിരികെ റൂമിലെത്തി....

അവളുടെ മുഖത്ത്, അവൾ അറിയാതെ തന്നേ അത്ഭുതത്തോടെ ഉള്ള, ഒരു ചിരി വിരിഞ്ഞു ആ കാഴ്ച കണ്ട്....

ആദിയെയും നെഞ്ചിൽ കിടത്തി ഉറക്കി , കണ്ണുകൾ അടച്ചു, വാ പൊളിച്ചു കൊണ്ട് ഉറങ്ങുകയായിരുന്നു അവൻ...

ഒരുപക്ഷെ, തന്റെ ജീവന്റെ ജീവൻ, തന്റെ വീട്ടിലേക്ക് വന്നു, അല്ലെങ്കിൽ അവളുടെ ആ വീട്ടിലെ സാന്നിദ്യം മതിയായിരുന്നു മൂന്ന് ദിവസത്തെ ഉറക്ക ക്ഷീണം, അവന്റെ കണ്ണുകളെ അടപ്പിക്കാൻ..........

ആ കാഴ്ചയും കണ്ട് നിന്ന്, അവൾ മനസ്സിൽ അറിയാവുന്ന ചീത്ത മുഴുവൻ അവനെ വിളിച്ചു...... കൈ ചുരുട്ടി പിടിച്ചു അവനെ തല്ലാൻ ഓങ്ങി, പക്ഷെ തല്ലിയില്ല.....തിരികെ കിച്ചനിലേക്ക് നടന്നു....

ഹരി കണ്ണ് തുറന്നപ്പോൾ അടുത്ത് ആദി ഉണ്ടായിരുന്നില്ല.......... അവൻ എഴുന്നേറ്റ് ഓടി അവിടെയും ഇവടെയും നോക്കിയ അവൻ കണ്ടത്, സ്പെയർ റൂമിൽ ആദിയെയും കളിപ്പിച്ചു കിടക്കയിൽ ഇരിക്കുന്ന രേവതിയെ ആണ്..

മൂലയിൽ ആയി അവളുടെ ബാഗും ഉണ്ടായിരുന്നു......

ഹരിയെ ഒന്ന് നോക്കി, അവൾ മൈൻഡ് ചെയ്യാതെ, ഒന്നും. പറയാതെ ആദിയിലേക്ക് കണ്ണ് തിരിച്ചു.....

ഹരി മുഖം കുനിച്ചു കൊണ്ട് തിരിഞ്ഞു നടന്നു... അവന് സന്തോഷവും സങ്കടവും ഒന്നിച്ചു തോന്നിയ നിമിഷം ആയിരുന്നു. അവൻ പതിയെ കണ്ണ് തുടച്ചു...

ഡായിനിങ് ടേബിളിൽ ഒരു കുറിപ്പും അവൾ അവന് വേണ്ടി എഴുതി വച്ചിരുന്നു...

"അത്ര പെട്ടെന്ന് ക്ഷമിക്കാൻ എന്നെ കൊണ്ട് കഴിയില്ല.എന്ന് വച്ച് കുളിക്കാതെയും നനക്കാതെയും, ഉറങ്ങാതെയും ഇരിക്കാൻ പറ്റില്ല. പിന്നെ ഭക്ഷണം, മുഴുവൻ കഴിച്ചേക്കണം. ഒരു വറ്റ് പോലും കളയരുത്. പിന്നെ ആ താടി മുഖത്ത് കാണാൻ പാടില്ല."

കണ്ണ് നിറച്ചു കൊണ്ട്, ആ കുറിപ്പ് അവൻ നെഞ്ചോട് ചേർത്തു പിടിച്ചു ഇളകാതെ നിന്നു കുറച്ചു നേരം. അതിന്

💬 Comments

View all comments