0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5137

ശേഷം നാളേക്ക് വക്കാതെ അവൻ ഷേവ് ചെയ്യാനായി നടന്നു ............

റൂമിലെ ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ശേഷം ആണ്, അവന് വേണ്ടി, രാവിലെ മുതൽ ഇട്ടിരുന്ന ചുരിദാർ, അവന്റെ കിടക്കയുടെ മൂലയിൽ അവൾ വച്ചിരുന്നത് അവൻ കണ്ടത്......
.......................................................................
ഹരി പല വഴികളും നോക്കി എങ്കിലും, അവൾ അവനോട് ഒരക്ഷരം പോലും മിണ്ടിയില്ല എന്ന് മാത്രമല്ല അവനെ മൈൻഡ് പോലും ചെയ്തില്ല....

എന്നിരുന്നാലും, ആ വീട്ടിൽ, അവൾ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ എല്ലാം, അമ്മ ആയും കുടുംബിനി ആയും ചെയ്തു കൊണ്ടിരുന്നു.....

കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ തിരികെ ജോലിക്ക് കയറി.......

ഓഫീസിൽ ചെന്ന് കയറി, ജെറിനെ അവന്റെ ഓഫീസ് മുറിയിൽ വച്ച് കെട്ടിപിടിച്ചു കണ്ണ് നിറച്ചു കൊണ്ട് പറയാതെ പറഞ്ഞു അവന്റെ നന്ദി ജെറിനോട്....

അവൻ ഒരു കാര്യം ആവശ്യപ്പെട്ടു ജെറിനോട്. ഡോക്ടർ ആൻസി വർക് ചെയ്യുന്ന ഹോസ്പിറ്റൽ ഏരിയയിൽ നിന്നും തന്നേ മാറ്റാൻ ആയിരുന്നു അത്...

ഹരി ആവിശ്യപ്പെടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ജെറിൻ അത് ചെയ്ത് കഴിഞ്ഞിരുന്നു അതിന് മുൻപ് തന്നേ...

പഴയ ഉന്മേഷം ഇല്ലെങ്കിലും, ജീവിക്കാൻ, തന്റെ രേവതിയെ ഒരിക്കലും, ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ല എന്ന് മനസ്സ് കൊണ്ട് ശപതം എടുത്ത് അവൻ ജോലി ആരംഭിച്ചു.......

ഹരിയുടെ വീട്ടിലെ അവസ്ഥ, അല്ലെങ്കിൽ രേവതിയുടെ അവനോട് ഉള്ള പെരുമാറ്റം നന്നായി അറിയാവുന്ന സൈറ, അവന്റെ നിർജീവമായ മുഖം കണ്ട്, അന്ന് ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം അവനോട് പറഞ്ഞു : ഹരീ..... എനിക്ക് ഇനി ഇവിടെ അധികം ദിവസങ്ങൾ ഇല്ല.... മാക്സ് ഒരു മാസം കൂടെ കാണൂ... പക്ഷെ ഒരു ഉറപ്പ് നിനക്ക് ഞാൻ തരാം... അല്ലെങ്കിൽ എന്റെ വാക്ക്.... ഞാൻ പോവുന്നതിനു മുൻപ്, നിങ്ങൾ തമ്മിൽ ഉള്ള എല്ലാ പ്രശ്നങ്ങളും ഞാൻ തീർത്തിരിക്കും....

അവന്റെ കലങ്ങി മറിഞ്ഞ മനസ്സിന് വളരെ അധികം ആശ്വാസം നൽകുന്ന വാക്കുകൾ കേട്ട്, അവന്റെ കണ്ണും മുഖവും വിടർന്നു. തൊണ്ട ഇടറിക്കൊണ്ട്, കണ്ണിൽ വെള്ളം നിറച്ച്, സൈറയെ നോക്കി അവൻ പറഞ്ഞു : മാം... എനിക്ക് അറിയില്ല, ഞാൻ

💬 Comments

View all comments