Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
പതിയെ പതിയെ മുന്നോട്ട് നടന്ന അവൾക്ക്, തന്റെ ഭർത്താവിന്റെ കണ്ണ് തന്റെ പിറകിൽ തന്നേ നോക്കി ഉണ്ടെന്ന് അറിയാൻ തിരിഞ്ഞു നോക്കേണ്ടി വന്നില്ല....
വാതിൽ കടന്ന് തിരിഞ്ഞ് നിന്ന് തന്നെ നോക്കി കണ്ണ് തുറിച്ചിരിക്കുന്ന ഭർത്താവിനെ നോക്കാതെ , അവൾ വാതിൽ ചാരി....
അതിന് ശേഷം തിരിഞ്ഞ് നിന്ന്, അവൾ മുന്നിലേക്ക് സൈഡിലേക്കും കണ്ണുകൾ ഒടിച് ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തി, വലിച്ചു കേറ്റി ഇട്ട ഹീൽ ഉള്ള ചെരിപ്പ്, കയ്യിൽ ഊരി പിടിച്ചു ഒറ്റ ഓട്ടം ആയിരുന്നു, മുന്നിലെ വീട്ടിലേക്ക്, അല്ലെങ്കിൽ സൈറയുടെ വീട്ടിലേക്ക്...
രേവതി വന്നതും സോഫയിൽ നിന്നും എഴുന്നേറ്റ് സൈറ അവളെ അടി മുടി നോക്കി സൈറ പറഞ്ഞു : വാവ്... സൂപ്പർ ആയിട്ടുണ്ടല്ലോ.........ബ്യൂട്ടി....
രേവതി നാണത്തോടെ പുഞ്ചിരിച്ചപ്പോൾ, സൈറ ചോദിച്ചു : പോവല്ലേ എന്നാൽ...
നല്ലൊരു ചിരിയോടെ, രേവതി മൂളി ക്കൊണ്ട് പോവാം എന്ന് പറഞ്ഞു...
ആ സമയം ആണ് ഹരിയുടെ മെസ്സേജ് സൈറക്ക് വരുന്നത്....
"മാം... ഇറങ്ങായോ?..."
സൈറ രേവതിയെ സംശയത്തോടെ ഒന്ന് നോക്കിയ ശേഷം അവന് റിപ്ലേ കൊടുത്തു : ഹാ... എന്ത് പറ്റി?.... പ്രശ്നം വല്ലതും ഉണ്ടോ?..
ഹരി എന്തോ ടൈപ്പ് ചെയ്യുന്നത് സൈറ കണ്ടെങ്കിലും പിന്നെ അവൻ ക്യാൻസൽ ചെയ്‌തെന്ന് ഉറപ്പായപ്പോൾ, സൈറ രേവതിയെ നോക്കി ചോദിച്ചു : ഹരിയാണ്....നീ അവനോട് ഒന്നും പറയാതെ ആണോ പോന്നത്?...
" മ്മ്മ്മ്.... അതേ.. എന്തെ?"... രേവതി ഉടനടി മറുപടി പറഞ്ഞു.
സൈറ അവളുടെ കണ്ണുകളിലേക്ക് നോക്കി പല്ല് കടിച്ചു പറഞ്ഞു : പാവം ഉണ്ടെടി..... ഇങ്ങനെ വട്ടാക്കണോ അവനെ....
രേവതി മുഖം വീർപ്പിച്ചു പറഞ്ഞു : അത്ര പാവം ഒന്നുമല്ല എന്ന് തെളിയച്ചതല്ലേ അവൻ......
സൈറ രേവതിയെ നോക്കി " ഇങ്ങനെ ഒരു പെണ്ണ് " എന്ന അർത്ഥത്തിൽ തലയാട്ടി, തന്റെ പേഴ്സ് തുറന്ന് ഫോൺ എടുത്ത്, രേവതിയുടെ കഴുത്തിലൂടെ കൈ ഇട്ടു നിന്ന് ഒരു സെൽഫി എടുത്ത് ഹരിക്ക് അയച്ചു കൊടുത്തു......
" അതെന്തിനാ ചേച്ചി ".... മുഖം വീർപ്പിച് രേവതി ചോദിച്ചു.
സൈറ അയച്ചു
💬 Comments
View all comments