Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
പറഞ്ഞത് : കേട്ടോടീ.... കേട്ടോ നിന്റെ ഹരി പറഞ്ഞത്... അവന്റെ കെയറിങ് കണ്ടോ നീ... ഒരു തെറ്റ് പറ്റിപ്പോയി അവന്... എന്ന് വച്ച്........
രേവതിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി എന്ന് കണ്ട, സൈറ ഉടനെ അവളെ ചേർത്ത് പിടിച്ചു സോഫയിൽ ഇരുത്തിച്ചു പറഞ്ഞു : ഇനി കരഞ് മേക്കപ്പ് കളയണ്ട............
സൈറ വേഗം പേഴ്സ് തുറന്ന് കർച്ചീഫ് അവൾക്ക് നേരെ നീട്ടി...
രേവതി മേക്കപ്പ് പോകാതെ പതിയെ കണ്ണ് തുടക്കുമ്പോൾ സൈറയുടെ അടുത്ത ചോദ്യം വന്നു " അല്ല... നിന്റെ ഭർത്താവിന്റെ കുടുംബത്തിൽ, ഒരു 35 വയസ്സ് കഴിഞ്ഞ, കല്യാണം കഴിക്കാത്തവരോ, കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയവരോ ആയ ആണുങ്ങൾ ആരെങ്കിലും ഉണ്ടോ?..
രേവതി : അതെന്തിനാ ചേച്ചി?..
സൈറ പല്ല് കടിച്ചു കൊണ്ട് : അല്ല, ഭാര്യക്ക് ക്ലബ്ബിൽ പോവാൻ ചെരിപ്പ് തുടച്ചു തരുന്ന ഭർത്താവ്.....ആദ്യമായി ആണ് ഞാൻ കാണുന്നതും കേൾക്കുന്നതും........
രേവതിയുടെ മുഖത്ത് ചിരി വിരിഞ്ഞു വന്നു...രണ്ടു പേരും പരസ്പരം നോക്കി പൊട്ടി ചിരിയിലേക്ക് എത്തി.........
ഹരി വച്ച ചെരിപ്പെടുത്ത് കാറിന്റെ പിന്നിലേക്ക് വച്ച്, ഡ്രൈവ് ചെയ്യാൻ തുടങ്ങിയ സൈറ ചോദിച്ചു : അല്ല.... ഈ മിണ്ടാതെയും, മൈൻഡ് ചെയ്യാതെയും ഉള്ള പരുപാടി, എത്ര ദിവസം കൂടെ തുടരാൻ ആണ് പ്ലാൻ...
രേവതി ചെറു ചിരിയോടെ ആണ് പറഞ്ഞത് : ഇന്ന് ലാസ്റ്റ് ആണ് ചേച്ചി... അതായത് നമ്മൾ തിരിച്ചു വരുന്ന വരെ....
സൈറ സംശയത്തോടെ അവളെ നോക്കി...
അൽപം നാണത്തോടെ ആണ് രേവതി പറഞ്ഞത് : മിനിഞ്ഞാന്ന് രാത്രിയെ തീരേണ്ടത് ആയിരുന്നു. അവന്റെ ഉറക്കം കണ്ടപ്പോൾ പിന്നെ, ശല്യം ചെയ്യാൻ തോന്നിയില്ല.......
" എങ്ങിനെ തീർക്കാൻ ആണ് ഉദ്ദേശം?.. സൈറ ഉടനെ ചോദിച്ചു.
രേവതി ഇളിച്ചു കൊണ്ട് : ഇന്ന് മോഹിറ്റോ ഒരെണ്ണം കൂടുതൽ കഴിക്കുന്നു, വീട്ടിൽ വരുന്നു, പിച്ചുന്നു, മാന്തുന്നു, കടിക്കുന്നു, വേണ്ടി വന്നാൽ, അവന്റെ കരണകുറ്റി നോക്കി രണ്ടെണ്ണം പൊട്ടിക്കുന്നു... പിന്നെ...
രേവതി ഒന്ന് നിർത്തി....
സൈറ വണ്ടി ഓടിക്കുന്നതിനിടയിലും അവളെ നോക്കി : പിന്നെ?...
ചുവന്ന് തുടുത്ത മുഖവുമായി രേവതി
💬 Comments
View all comments