Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
: പിന്നെ... പിന്നെ...... പിന്നെ...
നാണം കൊണ്ട്, അവൾക്ക് മുഴുവനാക്കാൻ ആയില്ല.
സൈറ കണ്ണ് മിഴിച്ചു വാ പൊളിച്ചു കൊണ്ട് : അത് ശരീ..... ഇതൊക്കെ പ്ലാൻ ചെയ്തിട്ടാണ് നീ... ആള് കൊള്ളാലോ....
രേവതി മുഖം വീർപ്പിച്ചു.....പിന്നല്ലാതെ... ഞാൻ ഒന്ന് ശരിക്ക് ഉറങ്ങീട്ട് എത്ര ദിവസായി എന്നറിയുമോ..... അവൻ അടുത്ത് ഇല്ലാതെ, അവനെ കെട്ടിപിടിച്ചു കിടക്കാതെ, എനിക്ക് ഉറക്കം വരണില്ല........ തെണ്ടി......
അതിശയത്തോടെ, അശ്ചര്യത്തോടെ ചെറു ചിരിയുമായി സൈറ അത് കേട്ടിരുന്നപ്പോൾ രേവതി തുടർന്നു : മിനിഞ്ഞാന്ന് ജീൻസ് ഒക്കെ ഇട്ട് വന്നപ്പോൾ ഞാൻ വിചാരിച്ചു, അവൻ ഉറങ്ങാതെ കാത്തിരിക്കും എന്ന്... പക്ഷെ ഉണ്ടായില്ല....
സൈറ അവളെ നോക്കി തലയാട്ടി ചിരിച്ചു....
അവർ ഓരോന്ന് സംസാരിച്ച്, ചിരിച്ചുകൊണ്ട് ഹൈവെ കയറി മുന്നോട്ട് പോവുമ്പോൾ ആണ് കാറിനുള്ളിൽ പെട്ടെന്ന് സൈറയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഒപ്പം കാറിലെ സ്പീക്കറിൽ വിളിക്കുന്ന ആളുടെ പെരും പറയുന്നുണ്ടായിരുന്നു " അസി ബിജു കോളിങ്..... അസി ബിജു കോളിങ് "...
രേവതി നോക്കി ഇരിക്കെ സൈറയുടെ മുഖഭാവം മാറി, അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു. കാറിലെ ടച്ച് സ്‌ക്രീനിൽ തൊട്ട് സൈറ കനത്തിൽ പറഞ്ഞു : സർ.... ഗുഡ് ഈവെനിംഗ്... പറയൂ.... എന്തെങ്കിലും അപ്ഡേറ്റ്?..
കുറച്ച് കനത്തിൽ ഉള്ള ശബ്ദത്തിൽ അയാളുടെ ശബ്ദം സ്പീക്കറിൽ മുഴങ്ങി : ആ ഉണ്ട് മാടം... ആളെ കിട്ടി, ഷാജി എന്നാണ് കൊറിയറുടെ പേര്.. Xxxx കോളനിയിൽ ഉള്ള കോളേജ് സ്റ്റുഡന്റ് ആണ്.... അവൻ പറഞ്ഞത്, ഒരു ബ്ലാക്ക് ബെൻസ് ഡി സീരീസ്, കർണാടക രജിസ്റ്റർ ചെയ്ത, കാറിൽ വന്ന കോട്ടും സൂട്ടും ഇട്ട ഒരു സ്ത്രീ ആണ് അവനെ 5000 രൂപ ഓഫർ ചെയ്ത് ഈ പണി ഏൽപ്പിച്ചത് എന്നാണ്........
.......ഹൌസ് നമ്പർ......... Xxxxx ഹൗസിങ് കോളനി..... രേവതി എന്ന സ്ത്രീ , ആ സ്ത്രീയുടെ ഫോട്ടോയും കാണിച്ച്, ആ സ്ത്രീയുടെ കയ്യിൽ തന്നേ കൊടുക്കണം എന്നായിരുന്നു അവന് കിട്ടിയ നിർദേശം........
തന്റെ, അല്ലെങ്കിൽ താനും ഹരിയും നിൽക്കുന്ന വാടക വീടിന്റെ മാത്രം അല്ല, തന്റെ
💬 Comments
View all comments