Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
പെരും കൂടെ കേട്ടപ്പോൾ കണ്ണ് തുറിച്ച്, വാ പൊളിച്ചു കൊണ്ട്, അന്തം വിട്ട് രേവതി കാർ ഇരിക്കുകയായിരുന്ന സൈറയയെ നോക്കി.......
ബിജു എന്തോ പറയാൻ തുടങ്ങും മുൻപ്, സൈറ ഉടനെ പറഞ്ഞു : സാർ... ഞാൻ തിരിച്ചു വിളിക്കാം... ഞാൻ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കാണ്...
" ഓകെ "... എന്ന് പറഞ്ഞു കൊണ്ട് അയാൾ കാൾ കട്ട് ചെയ്തു...
" ചേച്ചി...... പാർവതി ഒരു പേടിയോടെ സൈറയെ നോക്കി വിളിച്ചു...
സൈറ ഉടനെ കാർ സൈഡിലേക്ക് മാറ്റി പാർക്ക് ചെയ്തു. പക്ഷെ സൈറ രേവതിയെ നോക്കിയില്ല എന്ന് മാത്രം അല്ല, സ്റ്റിയറിങ്ങിൽ പിടി വിടാതെ, വിരൽ കൊണ്ട് താളം പിടിച്ചു, മുഖവും ചുണ്ടും കൂർപ്പിച്ചു കൊണ്ട്, അവൾ ചിന്തയിൽ മുഴുകി ഇരുന്നു. തന്റെ തൊട്ടപ്പുറത്തു രേവതി ഇരിപ്പുണ്ട് എന്ന ചിന്ത പോലും ഇല്ലാതെ....
സൈറയിൽ ഇങ്ങനെ ഒരു മുഖ ഭാവം ഇന്ന് വരെ കണ്ടിട്ടില്ലാത്ത, അതിന് പുറമെ കുറച്ചു മുൻപ് താൻ കേട്ടതും കൂടെ ആയപ്പോൾ, ഇരിപ്പുറക്കാതെ പേടിയോടെ രേവതി വീണ്ടും സൈറയെ കുറച്ചു ഉറക്കെ വിളിച്ചു : ചേച്ചി.............
പതിയെ സ്ലോ മോഷനിൽ തല ചെരിച്ചു കൊണ്ട് സൈറ രേവതിയെ നോക്കി. സൈറയുടെ കണ്ണുകളിൽ എന്തോ ആളി കത്തുന്ന പോലെ തോന്നി രേവതിക്ക്....
ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ട് സൈറ രേവതിയെ നോക്കി പറഞ്ഞു : രേവതി... ഇപ്പോൾ വിളിച്ച ആൾ, റിട്ടയേർഡ് എസ് ഐ ആണ്. ബിജു ചാക്കോ എന്നാണ് പേര്..... അദ്ദേഹത്തിന് ഒരു ഡീറ്റെക്റ്റീവ് ഏജൻസി ഉണ്ട് നഗരത്തിൽ..... നിങ്ങളുടെ... അല്ല, നിനക്ക് ആര്, എന്തിന് ആ ചിത്രങ്ങൾ കൊണ്ട് വന്ന് തന്നു എന്നറിയാൻ ഞാൻ ഏൽപ്പിച്ചതാണ്.......
അതിശയത്തോടെ, എന്നാൽ മനസ്സിൽ പേടി നിറച്ചു കൊണ്ടാണ് രേവതി അറിയാതെ ചോദിച്ചു പോയി : എ... എന്നിട്ട്...
"ഇപ്പോൾ പറഞ്ഞത് നീ കേട്ടില്ലേ, അത്രയേ എനിക്കും അറിയൂ.... സൈറ മറുപടി കൊടുത്തു.
ഇത്രയും പറഞ്ഞു കൊണ്ട് ചിന്തയിൽ മുഴുകി സൈറ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിയിരുന്നു..... സൈറയെ നോക്കി രേവതിയും.....
നിമിഷങ്ങൾക്ക് ശേഷം സൈറയുടെ
💬 Comments
View all comments