Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
ഒരു വിധം രേവതി പറഞ്ഞതും, കണ്ണ് തുറിച്ചു കൊണ്ട് തലയിൽ കൈ വച്ച് സൈറ വിളിച്ചു പോയി : ഒഹ്ഹ്ഹ്... എന്റെ രേവതീ.........
രേവതി മുഖം വീർപ്പിച്ചു നിന്നപ്പോൾ ഒരു ചെറു ചിരിയുമായി സൈറ കുറച്ച് ഉറക്കെ പറഞ്ഞു : പോയി നിക്കെടി......
രേവതി ചിരിച്ചു കൊണ്ട് സൈറ പറഞ്ഞ പോലെ വലിയ ചിത്രത്തിന് മുന്നിൽ പോസ് ചെയ്യാൻ ആയി നടന്നു...
.......................................................................
ഓരോ ഡ്രിങ്ക്സ് വീതം കഴിഞ്ഞ സമയം ആണ്, " ഹലോ....... എന്തെല്ലാം ".... എന്ന നീട്ടി ഉള്ള വിളിയിൽ സൈറയും രേവതിയും ഒരേ സമയം ശബ്ദം കേട്ടിടത്തേക്ക് നോക്കി.....
നോക്കുമ്പോൾ അതാ, കെവിനും അവന് പിന്നിലായി അൽവിനും നിൽക്കുന്നു......
സൈറ അതിശയത്തോടെ : ആഹാ... നിങ്ങൾ വീണ്ടും ലാൻഡ് ചെയ്തോ?...
സ്ഥിരം വേഷം, ലൂസ് ട്രൗസറും, കൈകൾ ഇല്ലാത്ത ബനിയനും ഇട്ട അവർ, ചോദിക്കാതെ തന്നേ സൈറയും, രേവതിയും ഇരിക്കുന്ന സോഫക്ക് മുന്നിലെ സോഫയിൽ ഇരുന്നു പറഞ്ഞു : വരേണ്ടി വന്നു... പ്രൊജക്റ്റിൽ ഇഷ്യൂസ്... ബോസ് വിളിപ്പിച്ചു തിരിച്ച്....
രേവതി ചെറു ചിരിയോടെ വലത് കൈ ഉയർത്തി വിരലുകൾ ഇളക്കി ഹായ് എന്ന് പറഞ്ഞു...
കെവിൻ രണ്ടു പേരെയും മാറി മാറി നോക്കി : അല്ല... ഇന്നെന്തു പറ്റി, എന്തെങ്കിലും പ്രത്യേകത ഉണ്ടോ?...
സൈറ : നതിങ്.... എന്ത് പറ്റി?..
കെവിൻ രണ്ടു പേരെയും മാറി മാറി നോക്കി, ആദ്യം സൈറയെ നോക്കി അവൻ പറഞ്ഞു : ഫസ്റ്റ് ഓഫ് ആൾ, ഇന്ന് സാറ്റർഡേ അല്ലല്ലോ.. സൺഡേ അല്ലെ..... പിന്നെ.....യൂ ലുക്ക് ഡാം ഹോട് ആൻഡ്....
രേവതിയെ നോക്കി അവൻ തുടർന്നു : രേവതി ലൂക്സ് ഡാം ബ്യൂട്ടിഫുൾ......
കെവിൻ പറഞ്ഞത് സത്യത്തിൽ രേവതിക്ക് അത്ര പിടിച്ചില്ല. സൈറയെ ഹോട് എന്നും തന്നേ ബ്യൂട്ടിഫുൾ എന്നും......
രേവതിയുടെ മനസ്സ് വായിച്ച സൈറ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു : ഇപ്പോൾ എങ്ങിനെ ഇരിക്കുന്നു.....
രേവതി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു സൈറയോട്.....
സൈറയും രേവതിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചപ്പോൾ കെവിന്റെ ചോദ്യം വന്നു
💬 Comments
View all comments