Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
റൂം ഒന്നും ഇല്ലാ എന്നറിഞ്ഞപ്പോൾ എനിക്ക് ശരിക്ക് പേടിയായി. നിന്നെയും കൊണ്ട് അവന്മാർ പുറത്ത് എവിടേലും പോയോ എന്നായി പിന്നെ ചിന്ത.......പിന്നെ സെക്യൂരിറ്റിടെ അടുത്തു പോയി.. അയാളോട് നിന്റെ ഫോട്ടോ കാണിച്ച് ഉറപ്പ് വരുത്തി നീ പുറത്തേക്ക് പോയിട്ടില്ല എന്ന്..
പിന്നെ നേരെ മാനേജരുടെ റൂമിലേക്ക്, അയാളെയും കൊണ്ട്, സിസിടിവി റൂമിലേക്ക്. അവിടെ നിന്നും നീ അവന്റെ കൂടെ കയറിയ ഈ റൂം കണ്ടെത്തി, ഓടി വന്നപ്പോഴേക്കും.....
സൈറക്ക് പറഞ്ഞു മുഴുവപ്പിക്കാൻ ആയില്ല, അവളുടെ മുഖം കുനിഞ്ഞു....... അവൾ രേവതിയെ അമർത്തി കെട്ടിപിടിച്ചു......
" സോറി...... എന്റെ തെറ്റാണ്.... നിന്നെ ഞാൻ ഒറ്റക്ക് വിട്ട്....... സൈറയുടെ കണ്ഠം ഇടറി...
തനിക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്തു എന്ന് സൈറ പറയുന്നത് കേട്ട്, അവൾക്ക് കൂടുതൽ സങ്കടം ആയി... രേവതി തിരികെ സൈറയെ അവളുടെ അരയിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചു....
കണ്ണ് തുടച്ചു കൊണ്ട് രേവതിയെ നോക്കാതെ, മുഖം വീർപ്പിച് തന്റെ തുടയിൽ സ്വയം ശിക്ഷക്കുന്ന പോലെ അവൾ ആഞ്ഞടിച്ചു...........
അവൾ രേവതിയുടെ മുഖത്ത് നോക്കാതെ, സ്വയം പറഞ്ഞു : ഹരി.... അവൻ.... അവന് ഞാൻ കൊടുത്ത വാക്ക്....
സൈറ മുഖം വീർപ്പിച്ച്, കണ്ണ് നിറച്ചു കൊണ്ട് രേവതിയെ നോക്കി അടഞ്ഞ ശബ്ദവുമായി പറഞ്ഞു : നിന്നെ ഞാൻ നോക്കിക്കൊണ്ട്... ഒരു കുഴപ്പവും വരാതെ... നിന്റെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ....... ഞാൻ...... ഞാൻ ജീവിതത്തിൽ ആദ്യമായി തോറ്റു പോയല്ലോ...
ഞെട്ടിയ രേവതി, സൈറയുടെ തുടയിൽ കൈ അമർത്തി, സൈറയെ ചേർത്ത് പിടിച്ചു കണ്ണ് നിറച്ച് വിക്കി വിക്കി പറഞ്ഞു : ചേച്ചിടെ തെറ്റല്ല.... എന്റെ തെറ്റാണ്... എന്റെ മാത്രം.........
അവർ രണ്ടു പെരും പരസ്പരം കെട്ടിപിടിച്ചു കൊണ്ട്, പരസ്പരം സമാശ്വസിപ്പിച്ചു കൊണ്ട് ഇളകാതെ ഇരുന്നു ആ കട്ടിലിൽ....
.......................................................................
അൽപ്പം ശാന്തമായ ശേഷം രേവതി അടഞ്ഞ ശബ്ദവുമായി പറഞ്ഞു : എന്നാലും, അവന്മാരെ വെറുതെ വിടാൻ പാടില്ലായിരുന്നു.......
സൈറയുടെ മുഖം മാറി, അവൾ ദേഷ്യത്തിൽ രേവതിയെ നോക്കി അവൾ അലറി : ആര് പറഞ്ഞു വെറുതെ അങ്ങ്
💬 Comments
View all comments