Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
പെണ്ണ്....
ആ കിസ്സ്... അവന്റെ വാക്കുകൾ.. അവളെ കൊണ്ട് പോയത് വർഷങ്ങൾ പിറകിലേക്കാണ്...
അച്ഛനെ നഷ്ടപ്പെട്ട്, മൂന്നാമത്തെ മാസത്തിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം....
ടീച്ചർമാർ, വിദ്യാർഥികൾ, കൂടെ പഠിക്കുന്നവർ ഉണ്ടെന്നുള്ള യാതൊരു ചിന്തയും ഇല്ലാതെ, അന്ന് സ്റ്റേജിലേക്ക് കയറുന്നതിനു മുൻപായി, ഹരി നൽകിയ സമ്മാനം...... അവൾക്ക് നൽകിയ ഉന്മേഷം, ഊർജം, പ്രോത്സാഹനം........
അവളുടെ മുഖം തന്റെ ഉള്ളം കയ്യിൽ എടുത്ത്, നെറ്റിയിൽ നൽകിയ മധുരമായ ചുടു ചുംബനം... (രേവതിയുടെ അമ്മ ആദ്യമായി, ഹരി എന്ന പയ്യനെ കുറിച്ച് അറിഞ്ഞത് അതിന് ശേഷം ആയിരുന്നു ).
അന്നും ചിലർ മൂക്കത്ത് വിരൽ വച്ചു, ചിലർ കള്ള ചിരി ചിരിച്ചു, ചിലർക്ക് നാണം വന്നു..... ഇന്നും അത്, അതേ പോലെ ആവർത്തിച്ചു... എന്നത് കോളേജിൽ ആണെങ്കിൽ, ഇന്നത് എയർപോർട്ടിൽ......
അവളുടെ നിറഞ്ഞു തുടങ്ങിയ ഇരു കണ്ണുകളിൽ കൂടെ അവൻ മാറി മാറി ഉമ്മ വച്ചു കൊണ്ട് കൂടുതൽ ഒന്നും പറയാതെ, അവരുടെ മുന്നിൽ നിന്നും നടന്നകന്നു.......
.......................................................................
പിറ്റേന്ന് രാത്രി, തന്റെ പ്രിയതമയുടെ വേഷ വിധാനങ്ങൾ അണിഞ്ഞു കൊണ്ടുള്ള മനോഹരമായ നൃത്താവതരണം , വീഡിയോ കാളിലൂടെ അവൻ ഇമ വെട്ടാതെ, മനസ്സിൽ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചു കൊണ്ട് അവൻ കണ്ട് കൊണ്ടിരിക്കുമ്പോൾ, അവന്റെ അടുത്തായി, ആയിയും, ആയിയുടെ മടിയിൽ ആദിയും ഉണ്ടായിരുന്നു.
കരഘോഷങ്ങൾ...... നൃത്തത്തിന്റെ അവസാനം കണ്ട, കേട്ട, കയ്യടികൾ, അവൻ സന്തോഷത്തോടെ കണ്ണ് നിറച്ച്, സന്തോഷത്തോടെ മനസ്സ് നിറച്ച്, ആദിയെ എടുത്തുയർത്തി വട്ടം കറക്കി എന്ന് മാത്രം അല്ല, ആയിയെ വരെ എടുത്ത് പൊക്കി, കെട്ടിപിടിച്ചു ഇരു കവിളിലും മുത്തങ്ങൾ നൽകി......
ഒരു ചെറു ചിരിയുമായി അവന്റെ കവിളിൽ ആയിയും തലോടി.........
.....................................................................
പിറ്റേന്ന്...
അവസാന പ്രോഗ്രാമും കഴിഞ്ഞു, കുളിയും വസ്ത്രവും മാറി സന്തോഷവതിയായി തന്റെ കഴിവിന്റെ പരമാവധി താൻ ചെയ്തു എന്ന ആത്മവിശ്വാസത്തിൽ, സന്തോഷത്തോടെ സൈറയോടൊപ്പം, കാറിനു പിന്നിൽ കയറി ഇരുന്ന ശേഷം അണ് രേവതി ചോദിക്കുന്നത് : എന്താ ചേച്ചി, മുഖം വല്ലാതിരിക്കുന്നത്?..
" അത് ഹരീ... അവനെ വിളിച്ചപ്പോൾ സൗണ്ട് ഒരുമാതിരി, എന്നോട്
💬 Comments
View all comments