0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4302

മണിക്കൂർ ആയി.... അമ്മ പറഞ്ഞു

" ഹരിയോ?... സൈറ ചോദിച്ചു..

"അവൻ അങ്ങോട്ട് പോന്നല്ലോ... രേവതി ഇല്ലാത്തത് അല്ലെ, ആദി ഒറ്റക്കാണ് എന്ന് പറഞ് അധികം നിന്നില്ല..... അമ്മ തിരിച്ചു പറഞ്ഞു.

അത് കേട്ട നിമിഷം, സൈറ പല്ല് കടിച്ചു കൊണ്ട് ദേഷ്യം ഭാവിച്ചു രേവതിയെ നോക്കി... ഓടിയ ഓട്ടത്തിന് മെഡൽ കിട്ടേടത്തായിരുന്നു എന്ന് അവൾ പറയാതെ പറഞ്ഞു..

"മോളെ നിങ്ങൾ എവിടെയാ?.. പ്രോഗ്രാം കഴിഞ്ഞോ?.. അമ്മ ചോദിച്ചു.

"അമ്മേ ഞങ്ങൾ നാട്ടിൽ എത്തി.. ഫ്ലൈറ്റ് ഇറങ്ങിയേ ഉളളൂ... രേവതി കരച്ചിലോട് കരച്ചിൽ... പിന്നെ ഒന്നും പറയണ്ട അമ്മേ... ഓട്ടം തന്നേ ആയിരുന്നു ഓട്ടം... സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അയ്യോ.. അതെയോ.. രേവൂട്ടിക്ക് ഒന്ന് കൊടുക്കുമോ?.. അമ്മ ചോദിച്ചു.

" അമ്മേ..... ഫോൺ വാങ്ങി ചെവിയിൽ വച്ചതും രേവതി കരയാൻ തുടങ്ങി..

" അയ്യേ.. എന്താ മോളെ ഇത്.. അച്ഛന് ഒന്നുല്ലാട്ടോ... സംസാരിക്കാണോ.. ഞാൻ കൊടുക്കാം... അമ്മ പറഞ്ഞു കൊണ്ട് ഫോൺ കിടക്കയിൽ കിടന്നിരുന്ന ഹരിയുടെ അച്ഛന്റെ കയ്യിൽ ഫോൺ കൊടുത്തു..

നിമിഷങ്ങൾക്ക്‌ ശേഷം ആണ്, ഹരിയുടെ അച്ഛന്റെ ഗാഭീര്യം നിറഞ്ഞ ശബ്ദം പിന്നെ ഫോണിലൂടെ വരുന്നത് : മോളെ.... സുഖമായിരിക്കുന്നോ?........

"അ.... ആ.... അച്ചാ...... രേവതി വിക്കി വിക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ...

ഉടനെ അച്ഛന്റെ ശബ്ദം അൽപ്പം ഉയർന്നു, പക്ഷെ രേവതിയോടായിരുന്നില്ല, അമ്മയോട് ആയിരുന്നു.. " ഒരു കട്ടൻ എടുക്കെടീ "...

കുറച്ച് നിമിഷത്തെ നിശബ്ദത ..... അച്ചന്റെ സ്വരം വീണ്ടും വന്നു ഫോണിൽ : മോളെ... അവിടെ.. അവിടെ എല്ലാം ഓകെ അല്ലെ... നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?...

അച്ഛന്റെ ചോദ്യം രേവതിയുടെ നെഞ്ചിൽ തറച്ച ആണികൾ ആയിരുന്നു....

" ഇ... ഇല്ലാ.. ഇല്ലാ അച്ചാ ... രേവതി വിക്കി വിക്കി പറഞ് അവസാനിപ്പിച്ചതും,..

" ഹരി... എന്റെ ഹരിയെ.. ഇങ്ങനെ... ഞാൻ ഇങ്ങനെ കാണുന്നത് ഇതാദ്യം ആണ് മോളെ..... എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല..... അവൻ എന്തോ... അവന്റെ ഉള്ളിലെ സങ്കടം......... അവൻ എന്തൊക്കെയോ മറച്ചു പിടിക്കുന്നു

💬 Comments

View all comments