0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4303

എന്ന് അച്ഛന് തോന്നുന്നു..... അച്ഛൻ പറഞ്ഞു നിർത്തി...

സൈറ ഒന്നും പറയരുത് എന്ന് കൈ കൊണ്ട് കാണിച്ചെങ്കിലും, രേവതിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല.... " അച്ഛാ.. ഞങ്ങൾ തമ്മിൽ, ചെറിയൊരു പ്രശ്നം ഉണ്ടായി.. അത്... അത്.... കൂടുതൽ എന്ത് പറയണം എന്നറിയാതെ, രേവതി കുഴങ്ങി...

" പ്രശ്ങ്ങൾ ഇല്ലാത്ത ദാമ്പത്യം ഉണ്ടാവില്ല മോളെ...ഉണ്ടാവണം, ഉണ്ടായാലേ, ഒരാൾ മറ്റൊരാളെ എത്ര സ്നേഹിക്കുന്നു എന്ന്ശരിക്ക് മനസ്സിലാക്കാൻ പറ്റുക.... അച്ഛന്റെ ശബ്ദം ഫോണിലൂടെ രേവതിയുടെ ചെവിയിൽ മാത്രം അല്ല, സൈറയും വ്യക്തമായി കേട്ടു....

"അപ്പോൾ അതിന്റെ ആണ് ഹരിക്ക്... വലിയ പ്രശ്നം ഒന്നും അല്ലല്ലോ... അച്ഛൻ ഇടപെടണോ?... അവന്റെ അച്ഛൻ ആയിട്ടല്ല, മോളുടെ അച്ഛൻ ആയിട്ടാണ് ഈ അച്ഛൻ ചോദിക്കുന്നത്. എന്റെ മകന്റെ ഭാഗത്താണ് തെറ്റ് എന്ന് പറയാതെ തന്നേ എനിക്കറിയാം ... അച്ഛന്റെ സ്നേഹത്തോടെ, വാത്സല്യത്തോടെ ഉള്ള സംസാരം, രേവതി ശബ്ദം പുറത്ത് വരാതെ കടിച്ചു പിടിച്ചു കൊണ്ട്, കണ്ണിൽ നിന്നും കണ്ണ് നീർ ധാര ധാര ആയി കവിളിലൂടെ ഒഴുക്കി...

" അറിയാം അച്ചാ.... അച്ഛൻ ഇടപെടുക ഒന്നും വേണ്ട... ഇന്നത്തോടെ തീർന്നു എല്ലാ പ്രശ്നവും... രേവതി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു..

" ഉറപ്പല്ലേ "... അച്ഛൻ വീണ്ടും ചോദിച്ചു..

" ഉറപ്പ്.... അച്ഛൻ സത്യം..... രേവതി ഉറച്ച വാക്കുകളോടെ പറഞ്ഞു.....

" ദേ കട്ടൻ.... അമ്മയുടെ ശബ്ദം ഫോണിലൂടെ രേവതി കേട്ടു...

" എന്നാൽ ശരിട്ടോ മോളെ... വിളിക്കാം.. അച്ഛൻ പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു....

കൈ പത്തി മുഖത്ത് അമർത്തി കരഞ്ഞു കൊണ്ടിരുന്ന രേവതിയെ അമർത്തി പിടിച്ച് തന്നോട് ചേർത്ത് സൈറ പറഞ്ഞു : നമുക്ക് വീട്ടിലേക്ക് പോവാം എന്നാൽ.. ഹരി അങ്ങോട്ടേക്ക് ഇറങ്ങി എന്നല്ലേ പറഞ്ഞത്....

രേവതിയുടെ ഉത്തരത്തിനു കാത്തിരിക്കാതെ വേണ്ട നിർദേശങ്ങൾ ഡ്രൈവർക്ക് കൊടുത്തു സൈറ........

സമയം രാത്രി എട്ടര കഴിഞ്ഞിരുന്നു. ഹരിയെ കാണാതെ, വരണ്ട സമയം കഴിഞ്ഞും വരാത്ത അവനെ ഓർത്ത് ടെൻഷൻ അടിച്ചു അലക്ഷ്യമായി ആ വീട്ടിനുള്ളിൽ തേരാ പാര നടക്കുകയായിരുന്നു രേവതി...

പെട്ടെന്ന് ഉള്ള ദൃതിയിൽ, ആദിയെ ആയിയെ

💬 Comments

View all comments