0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4304

ഏൽപ്പിച്ചു കൊണ്ട് ഹരി വാതിൽ പോലും അടക്കാതെ ഇറങ്ങിയപ്പോൾ, ഫോൺ എടുക്കാനും അവൻ മറന്നിരുന്നു......

രേവതിക്ക് മാത്രം അല്ല, സൈറക്കും ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല... എന്തോ ഭയം, ജീവിതത്തിൽ ഇന്ന് വരെ, ഒരു അവസ്ഥയിലും തോന്നാത്ത, ഭയവും ആശങ്കയും, അവളെയും പിടി കൂടിയിരുന്നു.

" ഇടിയറ്റ്..... ഫോൺ എടുത്ത് പൊയ്‌ക്കൂടായിരുന്നോ അവന്... സൈറ അറിയാതെ തന്നേ മുഷ്ടി ചുരുട്ടിക്കൊണ്ട് ചീറി.....

രേവതി ആ സമയം തലക്ക് കൈ കൊടുത്ത് മുഖം കുനിച്ചു ഇരിക്കുകയായിരുന്നു, മനസ്സിൽ അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു കൊണ്ട്, അമ്പലത്തിൽ നേരാൻ ഉള്ള എത്രയോ വഴിപാടുകളും അവൾ നേർന്നു കഴിഞ്ഞിരുന്നു.....

ബൈക്കിന്റെ, ഹരിയുടെ വണ്ടിയുടെ ശബ്ദത്തിനായി കാതോർത്തിരുന്ന, അവർ കേട്ടത് കാറിന്റെ ശബ്ദം ആയിരുന്നു.

സൈറ എഴുന്നേറ്റ് ഡോറിലൂടെ നോക്കിയപ്പോൾ, രേവതി കാതോർത്തിരുന്ന ശബ്ദം അല്ലാത്തത് കൊണ്ട് തന്നേ അവൾ ഇളകിയില്ല...

" ഹരി.... അത് ഹരി അല്ലെ .... ഇത്രയും പറഞ്ഞു കൊണ്ട് സൈറ പുറത്തേക്ക് കുതിച്ചു....

ഹരി എന്ന വാക്ക് കേട്ടതും രേവതി വേഗം മുഖം ഉയർത്തി ചാടി എഴുന്നേറ്റു സൈറയുടെ പിന്നാലെ പിടിച്ചു.....

കാർ മുന്നോട്ട് നീങ്ങിയതും, സൈറയുടെ വീടിനു അഭിമുഖം ആയി നിന്നിരുന്ന, ആദിയെ തേടി സൈറയുടെ വീട്ടിലേക്ക് കയറാൻ നിന്നിരുന്ന ഹരിയുടെ പിന്നിൽ നിന്നും ഉറക്കെ വിളി ഉയർന്നു : ഹരീ.............

സ്ലോ മോഷനിൽ, ഹരി പതിയെ തിരിഞ്ഞു........

തന്റെ വീടിന്റെ ഗേറ്റ് തുറന്ന് സൈറയും, പിന്നിലായി ഓടി വരുന്ന തന്റെ ഭാര്യയെയും കണ്ട് അവൻ ഒന്ന് അന്തം വിട്ടു... അവന്റെ അറിവിൽ ഇവർ ബാംഗ്ലൂർ ആയിരുന്നു ഈ സമയം...... അല്ലെങ്കിൽ നാളെ ഉച്ചയോടെ എത്തുകയുള്ളായിരുന്നു...

എന്തോ ഓർമ വന്നാൽ പോലെ ഹരി വേഗം തന്റെ ഇടത് കൈ പിന്നീട്ട് പിടിച്ചു.....

" ആ... നിങ്ങൾ... നിങ്ങൾ എത്തിയോ.. നാളെ... നാളെയല്ലേ വരൂ എന്ന് പറഞ്ഞിരുന്നത്..... ഹരി പതിയെ ചോദിച്ചു...

" ഹരിയുടെ തൊട്ട് മുൻപിൽ നിന്ന, ഒരു മിന്നായം പോലെ കണ്ടത്... സംശയം തീർക്കാൻ എന്ന വണ്ണം സൈറ പറഞ്ഞു : ആ കയ്യൊന്ന് നീട്ടിയെ....

അപ്പോഴേക്കും രേവതിയും സൈറക്ക്

💬 Comments

View all comments