0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4305

അരികിൽ എത്തിയിരുന്നു...

ഹരി വലതു കൈ നീട്ടിയപ്പോൾ, സൈറ ഉറക്കെ പറഞ്ഞു : മറ്റേ കൈ നീട്ടടാ.....

ഹരി രേവതിയെ ഒന്ന് നോക്കി.. എന്തോ മറക്കാൻ എന്ന പോലെ അവൻ ഇടത് കൈ പിന്നിലേക്ക് തന്നേ പിടിച്ചു നിന്നു...

സൈറ വേഗം അവന്റെ ഷർട്ടിൽ, ഇടത് കയ്യിന്റെ ഭാഗത്തു പിടിച്ചു വലിച്ചതും, ഹരി വേദനയോടെ ശബ്ദം ഉണ്ടാക്കി " ആആആആ "......

" അയ്യോ........... "... രേവതി ഉറക്കെ അലറി....

ഹരിയുടെ കയ്യിലെ വെളുത്ത കെട്ട് കണ്ട് സൈറ കുറച്ചു നിമിഷങ്ങൾ കണ്ണ് തുറിച്ചു നിന്നു...

ഹരിയുടെ അടുത്തേക്ക് പാഞ്ഞടുക്കാൻ നിന്ന രേവതിയെ തടഞ്ഞു കൊണ്ട്, ചുറ്റുപാടും ഒന്ന് നോക്കി, സൈറ ഹരിയോട് പറഞ്ഞു : വീട്ടിലേക്ക് വാ, ആദി അവിടെ ആണ്...

ഹരിയോട് ചേർന്ന് നടന്നുകൊണ്ട് രേവതി, പേടിയോടെ കരച്ചിൽ അടക്കാൻ ആവാതെ ചോദിച്ചു : ഇത്.. ഇതെന്താ ഹരീ........

" വണ്ടി... വണ്ടി ഒന്ന് പാളി..... ഒന്നും പറ്റിയിട്ടില്ല..... കയ്യിൽ തോല് പോയി അത്രയേ ഉളളൂ... ഹരി പറഞ്ഞു..

സൈറ വാതിൽ ചാരികൊണ്ട് കൂടുതൽ ചോദിക്കാൻ ആയി മുന്നോട്ട് വന്നപ്പോഴേക്കും, ആ സമയത്തിനുള്ളിൽ ഹരിയിലേക്ക് അമർന്നു, അല്ലെങ്കിൽ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു രേവതി..

അവന്റെ മുഖം ആകെ ഉമ്മകൾ കൊണ്ട് മൂടി അവൾ രേവതി കരഞ്ഞു കൊണ്ടിരുന്നു..

പല്ല് കടിച്ചു കൊണ്ട് ഹരിയെ ചീത്ത വിളിക്കാൻ, അല്ലെങ്കിൽ എങ്ങിനെ, എവടെ വച്ച് എന്നൊക്ക ചോദിക്കാൻ തുടങ്ങിയ സൈറ പതിയെ മാറി സോഫയിലേക്ക് ഇരുന്നു, ഭാര്യക്കും ഭർത്താവിനും വേണ്ട പ്രൈവസി കൊടുക്കാൻ വേണ്ടി.....

ഹരിയുടെ മുഖം ചെറു ചിരി അവന്റെ മുഖത്ത് ഉണ്ടെങ്കിലും, അവന്റെ കണ്ണുകളിൽ തിളക്കം ഉണ്ടായിരുന്നില്ല, കണ്ണുകൾ അലക്ഷ്യമായിരുന്നു.. അവന്റെ ഉള്ളിലെ പേടി ആവാം, ഷോക്ക് ആവാം.. അച്ഛനെ ആലോചിച്ചുള്ള പേടിയിൽ നിന്നും മുക്തമാവാത്തത് ആവാം അതിന് കാരണം...

ഈ ഒരു നിമിഷത്തിന് വേണ്ടി അവൻ കാത്തിരുന്ന സമയം, ദിവസങ്ങൾ, ഉള്ളിൽ നീറി നീറി ജീവിച്ച സമയം, തന്റെ ഭാര്യ, തന്റെ രേവു, തന്റെതായി തിരിച്ചു വന്ന നിമിഷം, പക്ഷെ അവന്

💬 Comments

View all comments