0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4254

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, ഒന്നും മിണ്ടാതെ എഴുന്നേറ്റ്, ബാത്രൂം ലക്ഷ്യം ആക്കി നടക്കുന്ന ഹരിയെ ആണ്....

"അത് ശരി... ഇതിനാണോ എന്നെ വിളിച്ചത് ".. സൈറ സംശയത്തോടെ തല ചൊറിഞ്ഞു.

ഊണ് മേശയിൽ അന്ന് സൈറ കൂടെ ഉണ്ടായിരുന്നു അവർക്കൊപ്പം ഭക്ഷണം കഴിക്കാൻ.........

" എന്നിട്ട് എന്തായി ചേച്ചി.....പ്രോഗ്രാമിന്റെ കാര്യം....... ബാംഗ്ലൂരിൽ ... ഫോൺ വല്ലതും വന്നിരുന്നോ?...രേവതി ഹരിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയ ശേഷം ആണ് സൈറയോട് ഇത് ചോദിച്ചത്...

അതുവരെ മുഖം കുനിച്ചു ആർക്കോ വേണ്ടി ഭക്ഷണം കഴിച്ചിരുന്ന ഹരി മുഖം ഉയർത്തി അതിശയത്തോടെ സൈറയെ നോക്കിയപ്പോൾ, സൈറ അൽപം ദേഷ്യത്തോടെ രേവതിയെ നോക്കിയ ശേഷം, ഹരിക്ക് നേരെ മുഖം തിരിച്ചു പറഞ്ഞു : ഹരീ അത്.... ഫുഡ്‌ കഴിച്ചു കഴിഞ്ഞു നമുക്ക് സംസാരിക്കാം. ഇപ്പോൾ നീ കഴിക്ക്....

ഹരി രേവതിയെ ഒന്ന് നോക്കി, പിന്നെ മുഖം കുനിച്ചു ഭക്ഷണം കഴിക്കൽ തുടർന്നപ്പോൾ, സൈറ രേവതിയെ നോക്കി ദേഷ്യം ഭാവിച്ചു കൊണ്ട് പല്ല് കടിച്ചു....

" ഒന്നോ, രണ്ടോ പ്രോഗ്രാം..... അതും ഉറപ്പായിട്ടില്ലട്ടോ ......... രേവതിയുടെ ക്ലാസ്സിക്കൽ ഡാൻസ്....... അവിടെ ബാംഗ്ലൂരിൽ ........ പിന്നെ ഇവിടുത്തെ നമ്മുടെ ഹോട്ടൽ പരുപാടി പോലെ അല്ല...... വലിയ ഹാൾ, ഒരുപാട് ആളുകൾ... ആളുകൾ എന്ന് പറഞ്ഞാൽ, ക്ലാസ്സിക്കൽ ആയുള്ള ആർട്ടുകളെ, അല്ലെങ്കിൽ ക്ലാസ്സിക്കൽ ഡാൻസിനെ ഇഷ്ടപ്പെടുന്നവർ, ഹൃദയത്തിൽ കൊണ്ട് നടക്കുന്നവർ.. അവർക്ക് മുന്നിൽ ......
ടു ബി ഫ്രാങ്ക്... ആ കൂട്ടത്തിലെ ഹൈ ക്ലാസ്സ്‌ അല്ലെങ്കിൽ റിച്ച് ആയിട്ടുള്ള ആളിനെ, ആളെന്നു പറഞ്ഞാൽ, ആണോ, പെണ്ണോ അല്ലെങ്കിൽ ആണും പെണ്ണും അടങ്ങിയ ഒരു കൂട്ടാമോ ആവാം...... അവർ ആണ് എന്റെ ടാർഗറ്റ്....
എന്ന് വച്ചാൽ...... രേവതിയുടെ ഡാൻസ് സ്കൂളിന് വേണ്ട, ക്യാപിറ്റൽ ഫണ്ട് ഇറക്കാനും, വേണ്ടി വന്നാൽ, അഡ്വർട്ടിസ് ചെയ്യിക്കാനും പറ്റുന്നവരെ കണ്ടെത്തുക.........
ഗോട്ട് ഇറ്റ്?...............

സൈറ വളരെ മനോഹരമായി, വെറും വാ കൊണ്ട് മാത്രം അല്ല, കൈകൾ വരെ ഉപയോഗിച്ച്, മീറ്റിങ്ങിൽ എന്ന പോലെ ഹരിയോട് പറഞ്ഞു നിർത്തി...

ആദിയെ മടിയിൽ എടുത്ത് ഇരിക്കുന്ന ഹരി സംശയത്തോടെ പറഞ്ഞു കൊണ്ട് രേവതിയെ നോക്കി : ഓകെ... പക്ഷെ അതിന്.. ബാംഗ്ലൂർ.....

( ഓഫീസിൽ ജോയിൻ ചെയ്തതിന്റെ അടുത്ത ദിവസം ആണ് സൈറ ഹരിയോട് പറയുന്നത്... " ഹരീ... ദേ നിന്റെ രേവതി പറയുന്നു, ബാംഗ്ലൂർക്ക്‌ ഇല്ലാ... നാട്ടിൽക്ക്‌ പോവാണ് എന്നൊക്ക?.....

💬 Comments

View all comments