0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4256

എന്താ സംഭവം?..

ഹരി ആദ്യമായി കേൾക്കുന്ന അത്ഭുതത്തോടെ ഹരി പറഞ്ഞു : ങ്ങേ... എനിക്ക്... എനിക്ക് അറിയില്ല മാം.. എന്നോട് ഒന്നും അവൾ.....മിണ്ടിയാൽ അല്ലെ അതിന്...

ഹരി ഒന്ന് നിർത്തി തുടർന്നു : അവളുടെ ഇഷ്ടം....... അവള് എവടെ പോവാൻ പറഞ്ഞാലും അങ്ങോട്ടേക്ക്... അതേത് നരകത്തിലേക്ക് ആയാലും ശരി......ഇനി അവളെ വേദനിപ്പിക്കില്ല ഞാൻ ...... സത്യം.... എന്ത് വന്നാലും ശരി)

രേവതി ഹരിയെ കൂർപ്പിച്ചു നോക്കി അലറി പറഞ്ഞു : ആ പറഞ്ഞിരുന്നു. എന്നും ഇങ്ങനെ നിനക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി തന്ന്, അവസാനം എന്നെ പറ്റിക്കാൻ അല്ലേ, കണ്ട ഡോക്ടർമാരുടെ പിന്നാലെ പോവാൻ അല്ലെ...

സൈറ പല്ല് കടിച്ചു കൊണ്ട് ഇടയിൽ കയറി പറഞ്ഞു : എന്താ രേവതി.... അവർ തമ്മിൽ ജോലിയുടെ ഭാഗം ആയി പോലും ഇനി കാണില്ല എന്ന് ഞാൻ ഉറപ്പ് തന്നത് അല്ലെ...പിന്നെന്തിനാ ചുമ്മാ.....

രേവതി, മുഖം വീർപ്പിച്ചു ഇരിക്കുന്ന ഹരിയെ ഇടം കണ്ണിട്ട് നോക്കി, ശേഷം സൈറയെ നോക്കി പറഞ്ഞു : ആ ഡോക്ടറെ പോലെ, ചേച്ചി പോയ ശേഷം, വേറെ ഡോക്ടർ വന്നാലോ... സെയിൽസ് കൂട്ടാൻ എന്ന പേരിൽ വീണ്ടും എന്നെ പറ്റിച്ചാലോ.... എന്നെ ഒഴിവാക്കാൻ തോന്നിയാലോ?. ഞാൻ ഡോക്ടർ ഒന്നും അല്ലല്ലോ?.... എവിടേം എത്താത്ത ഡാൻസർ അല്ലെ?.. വെറുമൊരു ഡാൻസർ..... ഫ്രീ ആയി പിള്ളേരെ പഠിപ്പിക്കുന്ന, ഹോട്ടലിൽ തുള്ളി കളിക്കുന്ന ഡാൻസർ.....

ഹരി സങ്കടത്തോടെ, ഹൃദയം നുറുങ്ങുന്ന വേദനയുമായി മുഖം കുനിച്ചു. അവൻ ഒന്നും പറയാതെ ആദിയെയും കൊണ്ട് എഴുന്നേറ്റ്, പതിയെ പതിയെ അവന്റെ മുറിയിലേക്ക് നടന്നു....

ഹരി റൂമിൽ കയറിയതും ശബ്ദം താഴ്ത്തി ആണെങ്കിലും, ദേഷ്യത്തോടെ സൈറ പറഞ്ഞു " രേവതി.... ദാറ്റ്‌സ് ഇറ്റ്... ഐ ആം ഡൺ.... ഒരു ലിമിറ്റ് ഉണ്ട്..ആ ലിമിറ്റ് ആണ് നീ കടക്കാൻ നോക്കുന്നത്..... സൈറ പറഞ്ഞു കൊണ്ട് പിന്നിലേക്ക് നോക്കി, ഹരി നിൽപ്പില്ല എന്ന് ഉറപ്പ് വറുത്തി......

ശേഷം തുടർന്നു " ഇന്നലെ നടന്നത്.. അത് അവന്റെ തലയിൽ ഇടാൻ നോക്കണ്ട.... നിനക്ക് ആരെയെങ്കിലും കുറ്റപെടുത്തണം എങ്കിൽ, എന്നെ കുറ്റപ്പെടുത്തിക്കോ...... ഞാൻ പറഞ്ഞു, അത് നിന്റെ തെറ്റാണ്, പിന്നെ എന്റെയും ...... അതിൽ ഒരു ബന്ധവും ഇല്ലാത്ത, ആ പാവത്തിനെ കുറ്റപ്പെടുത്തരുത്... കുറ്റപ്പെടുത്തിയാൽ എന്റെ സ്വഭാവം മാറും ഇനി ..... ഇത് വരെ നിന്റെ കൂടെ നിന്ന, സൈറയെ, അല്ലെങ്കിൽ നിന്റെ ചേച്ചിയെ

💬 Comments

View all comments