Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
സൈറ, അറിയാതെ ഉമ്മകളുടെ എണ്ണം മനസ്സിൽ എണ്ണി തുടങ്ങിയിരുന്നു എങ്കിലും, അവൾക്ക് അധികം വൈകാതെ എണ്ണം തെറ്റി...
ഹരിയുടെ കണ്ണുകളിൽ പതിയെ ആ തിളക്കം തിരിച്ചു വരുന്ന നിമിഷം ആയിരുന്നു അത്.. അവന്റെ കണ്ണിൽ കണ്ണ് കോർത്തു കൊണ്ട് രേവതി ഇളകാതെ ഇരുന്നപ്പോൾ, ഹരിയുടെ മുഖം അവളുടെ കൈകുമ്പിളിൽ ഇരുന്നു വിടരാൻ തുടങ്ങി...
" രേവതി... തന്റെ രേവൂ... തന്റെ ജീവൻ.. തന്റെ പ്രാണൻ..... ഹരി ശരിക്ക് തിരിച്ചറിവിലേക്ക് വന്ന നിമിഷം ആയിരുന്നു അത്.....
അവനൊന്നു ഞെട്ടി... അവൻ തലയൊന്നു കുടഞ്ഞു.. അതേ തന്റെ മടിയിൽ തന്നേ സ്നേഹത്തോടെ നോക്കിയിരിക്കുന്നത് അവൾ തന്നേ ആണ്.. തന്റെ രേവൂ......
അവൻ സമയം പാഴാക്കിയില്ല, അവളെ ചേർത്തു അമർത്തി കെട്ടിപിടിച്ചു.....
അവൾ തനിക്ക് തന്ന അത്രക്ക് ഇല്ലെങ്കിൽ കൂടെ, അവളുടെ ഇരു കവിളിലും, കണ്ണുകളിലും, നെറ്റിയിലും ഉമ്മ വച്ചു കൊണ്ട് തന്റെ ചുണ്ട് അവളുടെ വിടർന്നു നിന്ന തടിച്ച ചുണ്ടിലേക്ക് അമർത്തി..............
സമയം നിന്ന് പോയി എന്ന് തോന്നിപ്പോയി സൈറക്ക്.. സൈറ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി, മുകളിലെ കറങ്ങുന്ന ഫാനിലേക്ക് നോക്കി ഉറപ്പ് വരുത്തി .. സമയം നിന്നതല്ല... അവർ അവരുടേതായ ലോകത്താണ്. അവർക്കാണ് സമയം നിന്നിട്ടുള്ളത്.....
ഒന്ന് ഇളകുക കൂടെ ചെയ്യാതെ, ചുണ്ടിൽ ചുണ്ട് ചേർത്തു കൊണ്ട് അവർ നിശ്ചലർ ആയി അതേ പോലെ ഇരുന്നു....
രണ്ടു പേരുടെയും കണ്ണുകൾ അടഞ്ഞിരുന്നു............
രണ്ടും ശ്വാസം എടുക്കുന്നുണ്ടോ?.. എന്ന സംശയം തോന്നി സൈറക്ക്.. വിളിക്കണോ?.....
വേണ്ടി വന്നില്ല, അവരുടെ ചുണ്ടുകൾ വേർപ്പെട്ടു, രേവതിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയ ഹരിയിൽ നിന്നും നേർത്ത കരച്ചിലിന്റെ ശബ്ദം ഉയർന്നു വന്നു...
" മാപ്പ്.... മാപ്പ്.... പറ്റിപ്പോയി... മാപ്പ്... ക്ഷമിക്കെടി... പ്ലീസ്... മാപ്പ്..... ഇനി ഒരിക്കലും പറ്റൂല്ല.... മാപ്പ്....അവളുടെ കാതിൽ, അവന്റെ ഹൃദയത്തിൽ നിന്നും അവൻ പറഞ്ഞു.....
അവന്റെ മുഖം വലിച്ചെടുത്തു കൊണ്ട് അവന്റെ കഴുത്തിനു പിന്നിൽ വട്ടം ഇട്ട് പിടിച്ചു കൊണ്ട്, കണ്ണ് നിറച്ച് രേവതി ചിണുങ്ങി പറഞ്ഞു : പോട്ടെ... സാരല്യ.... എനിക്ക് അറിയാം എന്റെ ചെക്കൻ എന്നെ വിട്ട് പോവില്ല
💬 Comments
View all comments