Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
രേവതി... കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിൽ കലാ തിലകം ആണ്......
ഞാൻ ഒന്ന് പൊങ്ങിട്ടോ ചേച്ചി.... ഇത്തിരി പോസ് ഒക്കെ ഇട്ട് ആണ് അപ്പോൾ ഹരിയെ നോക്കിയത്...
പക്ഷെ, ഹരി ചിരിച്ചിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു : അറിയാം... നല്ല ഓർമ ഉണ്ട് എനിക്ക് ഈ മുഖം, ടെൻഷൻ അടിച്ചു, നഖം കടിച്ചു പറിച്ച്. കുറച്ചു കൂടെ കഴിഞ്ഞിരുന്നേൽ, വിരൽ വരെ കടിച്ചു പറിച്ചു തിന്നേനെ കഴിഞ്ഞ വർഷം ഫെസ്റ്റിന്റെ അന്ന് രാത്രി.....
ഞാൻ അങ്ങട് ഞെട്ടിയില്ലേ കേട്ടപ്പോൾ ... " എങ്ങനെ.. അവിടെ?... ഞാൻ ചോദിച്ചു.
ചിരിച്ചോണ്ട് ഇവൻ പറഞ്ഞു : ഹലോ..... ഒരാൾ കുടിക്കാൻ വെള്ളം കൊണ്ട് വന്ന് തന്നത് ഓർമ ഉണ്ടോ?.. അത് ഈ ഞാൻ ആണ്... പക്ഷെ രൂപം ഇതായിരുന്നില്ല... ഞാനും മേക്കപ്പ് ഒക്കെ ഇട്ട് വേറെ രൂപത്തിൽ ആയിരുന്നു.. നാടകത്തിന്റെ മേക്കപ്പിൽ...
സത്യം, എനിക്ക് ഒരു ഓർമ്മയും ഇല്ലാട്ടോ... വെള്ളം കുടിച്ചതും, കൊണ്ട് വന്ന് തന്നതും, അത്രയും ടെൻഷനിൽ ആർന്നു ഞാൻ...
അപ്പോൾ, ഹരി തുടർന്നു പറഞ്ഞു : നാടകത്തിനു ഞങ്ങൾക്ക് ബി ഗ്രേഡ്.. ലാസ്റ്റ് റിസൾട്ട് രേവതിയുടെ.. അതിൽ എ കിട്ടിയാൽ, നമ്മൾ ചാമ്പ്യൻസ്... മറക്കാൻ പറ്റുമോ അന്നത്തെ ആ രാത്രി, നമ്മുടെ ജില്ല ചാമ്പ്യൻ ആയി, പൊളിച്ചടക്കിയ ആ രാത്രി.....
" എനിക്ക് ജില്ലാ ചാമ്പ്യൻഷിപ് ഒന്നും അല്ലാട്ടോ ടെൻഷൻ ഉണ്ടാർന്നേ.. കലാ തിലകം ആവാൻ എ കിട്ടിയേ മതിയാരുന്നുള്ളൂ.... അതാരുന്നു എന്റെ ടെൻഷൻ...
പിന്നെ.... സൈറ സീനുകൾ മനസ്സിൽ ആലോചിച്ചു കൊണ്ട് ചോദിച്ചു...
ഹരി പിന്നെ എന്റെ അടുത്തിരുന്ന ദീപ്തിയെ നോക്കിട്ട് പറഞ്ഞു : എടീ..... നോക്കിയേക്കണം.. നമ്മുടെ ക്ലാസ്സിലെ, അല്ല സ്കൂളിലെ സ്റ്റാർ ആണ്......
" നീ പോടാ കരിംകണ്ണാ.... ദീപ്തി അവനെ നോക്കി പല്ല് ഇളിച്ചു വിളിച്ചു...
" കരിംകണ്ണൻ "... അതെന്താ സാധനം.. സൈറ സംശയത്തോടെ ചോദിച്ചു..
"അതോ.. ഇവരുടെ നാടകത്തിൽ, ഇവന്റെ ക്യാരക്റ്ററിന്റെ പേര് ആയിരുന്നു അത്... നാടകം കഴിയുമ്പോഴേക്കും പാവം, ആ പേര് ഇവന് വീണു......
സൈറയും രേവതിയും
💬 Comments
View all comments