0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4403

മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു......

" എന്നിട്ട്... എന്നിട്ട്.... സൈറ കൂടുതൽ അറിയാൻ ആയി ചോദിച്ചു.

പിന്നെ അല്ലെ ദീപ്തി പറഞ്ഞെ, ഹരിയും അവളും ബാലവാടി മുതൽ ഒന്നിച്ചു പഠിച്ചതാണ്.... പിന്നെ അവള് അങ്ങട് തുടങ്ങിയില്ലേ ഹരിയെ പറ്റി പറയാൻ....

വീണ്ടും ഒരുമ്മ രേവതി ഹരിയുടെ നെറ്റിയിൽ കൊടുത്തു തുടർന്നു....

" ഫുട്ബോൾ.... വോളിബാൾ... നാടകം... സ്റ്റോറി റൈറ്റിങ്...... ഈ കിടക്കുന്നവൻ, സ്കൂളിൽ മാത്രം അല്ലന്നെ , ആ നാട്ടിലേ ഫേമസ് ആണെന്ന് അപ്പോഴല്ലേ അറിയണത്...

" ആൻഡ് യൂ ഫെൾട്.... സൈറ ഇടം കണ്ണിട്ട് ചോദിച്ചപ്പോൾ, മുഖം കൂർപ്പിച്ചു കൊണ്ട് രേവതി പറഞ്ഞു : മ്മ്മ്മ്.. എന്നേക്കാൾ വലിയ സ്റ്റാർ, അതും എന്റെ ക്ലാസ്സിൽ തന്നെ... മ്മ്മ്മ്.... ചെറിയൊരു അസൂയ ഒക്കെ തോന്നി...

സൈറയും രേവതിയും വീണ്ടും ചിരിച്ചു.. ശബ്ദം ഉണ്ടാക്കാതെ, അവനെ ഉണർത്തിരിക്കാൻ ഇരുവരും ഒരേ പോലെ ചിരിച്ചു.....

എന്നിട്ട്........ സൈറ ചോദിച്ചു...

എന്നിട്ടെന്താ..... ഒരുദിവസം ഒരു സീനിയർ ചേട്ടൻ, വിപിൻ എന്നാ പേര്.... എന്നോട് വന്ന് ഐ ലവ് യൂ പറഞ്ഞു..... ഞാൻ പോയി പണി നോക്കാൻ പറഞ്ഞു.... പക്ഷെ മൂപ്പര് ഉണ്ടോ വിടുന്നു.. എന്റെ പിന്നാലെ ആയി ഏത് നേരവും.........

പിന്നെ.... പെട്ടെന്ന് എന്താ അറിയില്ല, വിപിനേട്ടനെ കാണണ്ടേ ആയി, അതായത് എന്റെ പിന്നാലെ വരാതെ ആയി....

സ്ഥിരം, ഉച്ചക്ക്, വൈകീട്ട് ക്ലാസ്സ്‌ വിട്ടാൽ ബസ് സ്റ്റാൻഡ് വരെ, ഒരേ ബസിൽ കയറുക... പെട്ടെന്ന് കാണാതായപ്പോൾ ഒരു മിസ്സിംഗ്‌.. ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ലാട്ടോ ..... എന്നാലും മിസ്സിംഗ്‌....

എന്റെ ഫ്രണ്ട്സിന്റെ ഇടയിൽ ഇത് സംസാരം ആയി.. പിന്നെ മേഘ ആണ് എവിടെയൊക്കെയോ അന്വേഷിച്ചു വന്ന് പറയണത്, ഹരിയാണ് അതിന്റെ കാരണം, ഹരി വിപിനേട്ടനെ പിടിച്ചു വിരട്ടി എന്ന്.......

" എനിക്ക് ഇഷ്ടം ആണ് അവളെ, അതുകൊണ്ട് ഈ പിന്നാലെ നടപ്പ് നിർത്തിക്കോ, അല്ലേൽ തല മണ്ട തല്ലിപ്പൊളിക്കും "... ഹരി പറഞ്ഞൂത്രെ.. രേവതി ചിരിച്ചു പറഞ്ഞു.

" ങ്ങേ?..ഹരിയോ ?.. സൈറ മിഴിച്ചു ചോദിച്ചു...

ഞാൻ മാത്രം അല്ല ചേച്ചി, എന്റെ കൂട്ടുകാരികളും

💬 Comments

View all comments