Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
വന്ന രേവതിയെ ഒന്ന് തല തിരിച്ചു നോക്കി, അവൾ കണ്ടിട്ടില്ല ഒന്നും എന്ന് ഉറപ്പ് വരുത്തിയ ശേഷം സൈറ പറഞ്ഞു : കുറച്ചു കഴിഞ്ഞിട്ട് മതി... ബാക്കി കേൾക്കാൻ ഉള്ളതാണ്....
സൈറയെ നോക്കി, അവളുടെ മടിയിൽ കണ്ണടച്ച് ഉറങ്ങുന്ന ഭർത്താവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രേവതി പറഞ്ഞു : മ്മ്മ്മ്... മതി...
തന്റെ അരികിൽ വന്ന്, ഹരിയുടെ തല പൊക്കാൻ നോക്കുമ്പോൾ ആണ് സൈറ പറഞ്ഞത് : കുഴപ്പമില്ല... അത്ര ഭാരം ഉള്ള തല ഒന്നുമല്ല ഹരിയുടെ.. കിടന്നോട്ടെ.. നീ അവിടെ ഇരുന്നോ.. എന്നിട്ട് ബാക്കി പറ......
രേവതി ചെറു ചിരിയോടെ സൈറ ഇരുന്നിടത്തേക്ക് നടന്ന് നീങ്ങി, അവിടെ ഇരുന്നു... ആയി അടുത്തായി ഇരിക്കുമ്പോൾ സൈറയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.....
രേവതി തുടർന്നു.....
ഇവന്, നല്ല നല്ല പേര് കേട്ട എത്ര കോളേജിൽ അഡ്മിഷൻ കിട്ടിയതാ അറിയുമോ?.., എന്നിട്ടും എനിക്ക് വേണ്ടി ആണ്, ഞാൻ അഡ്മിഷൻ എടുത്ത , കലാ പരിപാടികൾക്ക്, അല്ലെങ്കിൽ ഡാൻസിനും പാട്ടിനും ഒക്കെ പ്രാധാന്യം കൊടുക്കുന്ന കോളേജിൽ ഇവനും ചേരുന്നത്....
അതെന്തായാലും നന്നായി... അല്ലെങ്കിൽ ചിലപ്പോൾ ഞാൻ...... രേവതി ഓർത്തു കൊണ്ട് സങ്കടത്തോടെ പറഞ്ഞു നിർത്തി...
" കോളേജ് കാലത്ത് ആണ്.....,
രേവതി വീണ്ടും നിർത്തി... അവളുടെ കണ്ഠം ഇടറി....
എന്റെ അച്ഛൻ... അച്ഛൻ ഒരു കോൺട്രാക്ടർ ആയിരുന്നു... ഒരു ദിവസം, അല്ലെങ്കിൽ ആ ദിവസം ആണ് അമ്മയും ഞാനും അറിയണത്, അച്ഛന്റെ ഇടപാടുകൾ നഷ്ടത്തിൽ ആണ് എന്നും, ഒരുപാട് കടം ഉണ്ടെന്നും, ആ ദിവസം എന്റെ അച്ഛൻ, ഒരു ഹോട്ടലിൽ വിഷം കഴിച്ച്..............
രേവതിയുടെ കണ്ണ് നിറഞ്ഞു.. സൈറ ആയിയെ നോക്കിയപ്പോൾ, ആയി അവൾക്ക് അരികിലേക്കായി നീങ്ങി ഇരുന്ന് തോളിലും കയ്യിലും ആയി പിടിച്ചു, സമാധാനിപ്പിക്കാൻ ആയി....
അൽപ നേരത്തിനു ശേഷം.....
ഹരി... അന്ന് ഇവൻ .. എന്റെ കൂടെ ആ കോളേജിൽ ഇല്ലായിരുന്നു എങ്കിൽ............
...... അന്ന് ആകെ തളർന്ന എന്നെ, വീഴാതെ പിടിച്ച് നിർത്തിയത്, ആകെ തകർന്ന്, എന്ത് ചെയ്യണം എന്നറിയാതെ നിന്ന എന്റെ അമ്മയോ, ഞങ്ങളെ കൈ വിട്ട
💬 Comments
View all comments