Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ഉള്ള റൂമിൽ നിന്നും പുറത്തിറങ്ങി, കയ്യിൽ ഫോണും പിടിച്ചു വന്നു...
അയാൾ ആ ഇത്തയോട് ചോദിച്ചു : ആരാ റമീ?......
" അറിയില്ല... എന്തോ അന്വേഷണം ആയി വന്നതത്രേ?... ഇത്ത പറഞ്ഞു..
" അത് ശരീ, ആരാ എന്താ അറിയാതെ, എന്നിട്ടാണോ നീ വീട്ടിനുള്ളിൽ വിളിച്ചു കയറ്റിയത്.... അയാൾ ആ ഇത്തയോട് കുടിപ്പിച്ചു പറഞ്ഞു..
ഇതെല്ലാം കേട്ട ഹരി, പണിയാവും ഇനി മിണ്ടാതെ ഇരുന്നാൽ എന്ന് മനസ്സിലായ വഴി എഴുന്നേറ്റ് നിന്ന് പറഞ്ഞു : അയ്യോ, ഞാൻ... എന്റെ പേര് ഹരി... ഞാൻ xxxx ഫാർമ കമ്പനിയിൽ മെഡിക്കൽ റെപ് ആണ്..
ഹരി വേഗം പോക്കറ്റിൽ കിടന്ന ഐഡി എടുത്തു മൂപ്പർക്ക് നേരെ നീട്ടി....
" അല്ല... നിങ്ങൾക്ക് ഇവിടെ... ഇവിടെന്താ അന്വേഷിക്കാൻ ഉള്ളത്?.. അസുഖങ്ങളുടെ വല്ല കാര്യവും അന്വേഷിക്കാൻ ആണോ?.. അയാൾ ചോദിച്ചു...
" ടാ ഹരീ................ ഒരു നീട്ടി ഉള്ള വിളി ഹരി കേട്ടു....
ശബ്ദം കെട്ടിടത്തേക്ക് നോക്കിയ ഹരി, കണ്ണ് മിഴിച്ചു കൊണ്ട് അറിയാതെ പറഞ്ഞു പോയി : ആഷിക്ക്..... ലെഫ്റ്റ് ഫോർവേഡ് xxxxx ഫുട്ബോൾ ക്ലബ് ............
ഹരി ഓർമകളിലേക്ക് കടന്നു, xxxx സെവെൻസ് ടൂർണമെന്റിൽ, ഓപ്പോസിറ്റ് ടീമിന്റെ റൈറ്റ് ലെഫ്റ്റ് ബാക്ക് ആയിരുന്ന, തന്റെ മൂക്കിടിച്ചു പാലം പൊളിച്ചതിനു, അടുത്ത തവണ അവന്റെ ഷിൻ ബോൺ രണ്ടായി ചവിട്ടി ഒടിച്ച ആ നിമിഷം, മത്സരത്തിൽ മാത്രം ആയിരുന്നില്ല റെഡ് കാർഡ്, തന്റെ ഫുട്ബോൾ കരിയറിനു തന്നെ ആയിരുന്നു റെഡ് കാർഡ് വീണത്..
ആരും തന്നത് അല്ല, സ്വയം സ്വീകരിച്ചത്, അവന്റെ ഒടിഞ്ഞു തൂങ്ങിയ കാല്, വേദനയിൽ " ഉമ്മാ " എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് അവൻ ഗ്രൗണ്ടിൽ കിടന്നു വേദനയിൽ പുളഞ്ഞു കൊണ്ട് ഉരുണ്ടത്.. പിന്നീട് ബൂട്ട് കെട്ടാൻ ഉള്ള ആഗ്രഹം, ദയിര്യം അന്നത്തോടെ അവസാനിപ്പിച്ചു ഹരി.......
പകരത്തിനു പകരം, ഒരു അടി, ചവിട്ട്, മുഖത്തിന് ഒരു കുത്ത് പ്രതീക്ഷിച്ച, ഹരിയെ സ്ഥബ്ദനാക്കിക്കൊണ്ട്, ആഷിക്ക് ഓടി വന്ന് ഹരിയെ കെട്ടിപിടിച്ചു........
ചിരിച്ച മുഖവുമായി ആഷിക്ക് ചോദിച്ചു : എത്ര നാളായിടാ
💬 Comments
View all comments