Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
വാക്കുകൾ. അതോർത്ത് എഴുതി വച്ച്, തുടങ്ങിയ അന്വേഷണം, യാത്ര.... ചെന്ന് നിന്നത്, മൂന്ന് ദിവസങ്ങൾക്കു മുൻപ് ഇതേ വീട്ട് മുറ്റത്ത് ആയിരുന്നു.
ഒരു കാലത്ത് കേസിൽ പെട്ട് പ്രശ്നത്തിൽ കുടുങ്ങിയ കുടുംബം, പക്ഷെ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ജ്വല്ലറിയുടെയും , സൂപ്പർ മാർക്കെറ്റ് ശ്രിങ്കലകളും ആയി നല്ല നിലയിൽ, അല്ലെങ്കിലും പണക്കാർ ആയി നിൽക്കുന്ന പേര് കേട്ട കുടുംബം....
ഹരി തന്റെ ബൈക്കിൽ നിന്നും ഇറങ്ങി അൽപ നേരം ശംകിച്ചു നിന്നു...
" എന്ത് പറയും, എങ്ങിനെ പറയും, ഇപ്പോഴും താൻ അന്വേഷിച്ചു വന്ന, കുടുംബം ഇത് തന്നെ ആണോ എന്ന ഉറപ്പ് പോലും ഇല്ല... ഹരി നിന്ന് വിയർത്തു.
അപ്പോഴേക്കും, വീട്ടിൽ നിന്നും ഒരു ഇത്ത ഒരു കുട്ടിയേയും എടുത്തു കൊണ്ട്, തലയിൽ ഷാൾ വച്ച് തട്ടം പോലെ ഇട്ട് പുറത്തേക്ക് ഇറങ്ങി വന്നു...
" ആരാ എന്താ വേണ്ടേ?.. ഇത്ത ചോദിച്ചു..
" അത്.. ഞാൻ... ഒരു അന്വേഷണവും ആയിട്ട്.... ഹരി വിക്കി വിക്കി പറഞ്ഞു.
സുന്ദരനായ ചെറുപ്പക്കാരൻ, കയ്യിൽ ബാഗും, ടൈ കെട്ടി ഇൻസൈട് ചെയ്ത്, മുടിയൊക്കെ ചീകി ഒതുക്കി.... ഹരിയെ അടിമുടി നോക്കി ഇത്ത പറഞ്ഞു : അകത്തേക്ക് വരൂ......
ആ വലിയ വീടിന്റെ വലിയ ഹാളിൽ ഹരി അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുമ്പോൾ, രണ്ടു മൂന്ന് ചെറിയ കുട്ടികൾ വന്ന് അവനെ നോക്കി ചിരിച്ചു നിന്നു....
കലക്കിയ വെള്ളവുമായി വന്ന് ഹരിക്ക് കൊടുത്ത് ഇത്ത ചോദിച്ചു : പറയൂ, എന്താ അറിയേണ്ടത്....
ഹരി വേഗം ഗ്ലാസ് ചുണ്ടിലേക്ക് അടുപ്പിച്ചു... എന്ത് പറയണം എന്ന് അവന് ഒരു പിടുത്തവും ഇല്ലായിരുന്നു...
മുന്നിൽ ഇരിക്കുന്നവന്റെ, ഭാവവും മട്ടും, എന്തോ പന്തി കേട് തോന്നിയ ഇത്ത കുറച്ചു ഉറക്കെ വിളിച്ചൂ : ഇക്കാ........ ഇക്കാ.......... ഒന്ന് വരിൻ നെ ഇങ്ങോട്ട്... ഇവിടെ ആരോ വന്നിട്ടുണ്ട്....
ജ്യൂസ് ഹരിയുടെ തൊണ്ടയിൽ കയറി, ഹരി ചുമക്കാൻ തുടങ്ങിയപ്പോൾ, കണ്ട് നിന്ന കുട്ടികൾ ചിരിക്കാൻ തുടങ്ങി.....
അപ്പോഴേക്കും കുറച്ചു സൈസ് ഉള്ള പാന്റ്സും ഷർട്ടും ഇട്ട ഒരാൾ താഴെ
💬 Comments
View all comments