Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
അലറുംമ്പോഴേക്കും, ഹരി വാതിൽ തുറന്ന് പുറത്തു ചാടുക മാത്രം അല്ല, ആ വീട്ടിൽ നിന്നും ഒരു പട, സ്ത്രീകളും കുട്ടികളും, ആണുങ്ങളും അടങ്ങിയ ഒരു പട തന്നെ പുറത്തേക്ക് കുതിച്ചു വന്നു.......
ഓടി വന്നവരുടെ വസ്ത്ര ധാരണം, ഒരു മുസ്ലിം കുടുംബത്തിന്, അല്ലെങ്കിൽ കൂട്ട് കുടുംബത്തിന്, അല്ലെങ്കിൽ തറവാടിന് മുന്നിൽ ആണ് തങ്ങൾ ഉള്ളത് എന്ന് കാറിനുള്ളിലെ എല്ലാവർക്കും മനസ്സിലായി...
വന്നവരുടെ കണ്ണുകൾ, അല്ല തലയും മുഖവും, മുഖ ഭാവവും കാറിനുള്ളിൽ എന്തോ നിധി കാണാൻ എന്ന മട്ടിൽ എത്തി വലിഞ്ഞു നോക്കുന്നുണ്ടായിരുന്നു...
രേവതിയും ആയിയും അന്തം വീട്ടിരുന്നപ്പോൾ, കൈകൾ കൂട്ടി പിടിച്ചു മുന്നോട്ട് നോക്കി, തരിപ്പിൽ ഇരിക്കുകയായിരുന്നു സൈറ.......
അവളുടെ കണ്ണ് ചുവന്നിരുന്നു........
ഹരി, കൂടി നിൽക്കുന്നവർക്ക് എല്ലാം നല്ലൊരു ചിരി കൊടുത്തു കൊണ്ട്, കാറിന്റെ മറുപുറത്തേക്ക്, അല്ലെങ്കിൽ സൈറ ഇരിക്കുന്ന ഡോറിന്റെ അരികിലേക്ക് വന്ന് ഡോർ തുറന്നു.........
ഇളകാതെ, തന്നെ നോക്കാതെ മുന്നോട്ട് നോക്കി വടി പോലെ ഇരിക്കുന്ന സൈറയുടെ അടുത്തേക്ക് കുനിഞ്ഞു കൊണ്ട് ഹരി പറഞ്ഞു : മാം... ഇത്....
സൈറ തല പൊടുന്നനെ വെട്ടിച്ചു കൊണ്ട് ഹരിയെ നോക്കി......
ചുവന്ന കണ്ണുകൾ, ദേഷ്യം കൊണ്ട് വീർത്ത മുഖം, വികസിച്ച മൂക്ക് ഹരി ഒന്ന് പേടിച്ചു പിന്നോട്ട് നീങ്ങി അൽപം...
ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട്, ഹരി അല്പം മുന്നോട്ട് നീങ്ങി പതിയെ പറഞ്ഞു : മാം... പ്ലീസ്.... എല്ലാവരും മാമിനെ കാണാൻ വേണ്ടി ആണ് കൊതിയോടെ നിക്കുന്നത് ... ഇറങ്ങിക്കൂടെ.....
" ഞാൻ.. എനിക്ക്... എനിക്ക് ആരെയും കാണണ്ട... സൈറ പറഞ്ഞു..... പല്ല് കടിച്ച് ദേഷ്യത്തിൽ പറഞ്ഞു...
ഹരി ഒന്ന് കണ്ണടച്ചു.. ഒരു ചെറു ചിരിയോടെ പതിയെ പറഞ്ഞു : ഇറങ്ങുന്നോ അതോ ഞാൻ പൊക്കി എടുത്ത് പുറത്ത് ഇറക്കണോ.......
മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൻ ഒരു അപേക്ഷ പോലെ പറഞ്ഞു : മാം പ്ലീസ്... ഒരു പ്രശ്നവും ഉണ്ടാവില്ല.. എന്റെ വാക്കാണ്.... പ്ലീസ്... എന്നെ വിശ്വസിച്ചൂടെ........
.......................................................................
അടിച്ചു കോൺ ആയി, ചെന്നൈയിൽ വച്ച് സൈറ പറഞ്ഞ മുറി
💬 Comments
View all comments