Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
രേവതി ചോദിച്ചു : ഹരി.. സത്യം പറ.. നാളെ എങ്ങോട്ടാ നമ്മൾ പോണേ...
ഹരി രേവതിക്ക് മുഖം കൊടുക്കാതെ റോട്ടിലേക്ക് നോക്കി : രേവൂ... എവടെ ആണ് എന്താണ് എന്നൊന്നും ചോദിക്കരുത്... ഇപ്പോൾ ഞാൻ പറയില്ല.. പറഞ്ഞല്ലോ, ഇട്സ് സീക്രെട്... നീ ഞാൻ പറഞ്ഞ ഒറ്റ കാര്യം.... പ്ലീസ്.. അത് നീ നോക്കണം.. ബാക്കി നാളെ നീ അറിയും........ പ്ലീസ്........
സർപ്രൈസ് അല്ല... രഹസ്യം തന്നെ ആണ് നാളത്തെ യാത്ര, അല്ലെങ്കിൽ വൺ ഡേ ട്രിപ്പ് എന്ന് രേവതിക്ക് മനസ്സിലായി... പക്ഷെ, ആദ്യമായി ആണ് ഹരി ഇങ്ങനെ.. അതുകൊണ്ട് തന്നെ രേവതി ഒന്നും ചോദിക്കാൻ നിന്നില്ല.....
" അപ്പോൾ ഇറങ്ങാം "... ഹരി എല്ലാവരെയും നോക്കി ചോദിച്ചു.
കാറിൽ യാത്ര തുടരുന്നതിനിടയിൽ...
" ഹരീ... എന്ത് പറ്റി.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?.. തമാശയും കളിയും ചിരിയുമായി പോയ യാത്രയിൽ ആദ്യം ഹരി ഇടപെഇട്ടിരുന്നു എങ്കിൽ കൂടെ, ഇപ്പോൾ അഞ്ചു മിനിട്ടായി, ഹരിയുടെ മുഖ ഭാവം മാറി... എന്തോ ടെൻഷൻ ഉള്ള പോലെ അവന്റെ മുഖത്ത്.. അത് കൊണ്ട് തന്നെ ആണ് സൈറ ഈ ചോദിച്ചത്...
" എയ് ഒന്നുല്ല... ഇവിടെ അടുത്ത് എന്റെ ഒരു ഫ്രണ്ടിന്റെ വീട്ട് ഉണ്ട്.. അവിടെ ഒന്ന് കേറുന്നോണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ... ഹരി പറഞ്ഞു...
എന്തോ പന്തികേട് മണത്തു എങ്കിലും സൈറ പറഞ്ഞു : മ്മ്മ്മ്... ശരി... ഇന്ന് നീ എവടെ കൊണ്ട് പോവുന്നോ, അവിടെ ഒക്കെ പോവാൻ, ഞങ്ങൾ റെഡി ആണ്.......
വണ്ടി ഓടി ചെന്ന് കയറി നിന്നത്, വെളുത്ത പെയിന്റ് അടിച്ച ഇരു നില ഉളളൂ എങ്കിലും, വളരെ വലിപ്പം ഉള്ള, ഒരു പത്തു കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റുന്ന അത്രയും വലിയ, കല്ല് വിരിച്ച വീട്ട് മുറ്റത്താണ്..........
തുറന്നു കിടന്ന, ഒരുപക്ഷെ തങ്ങളുടെ കാറിന്റെ വരവ് പ്രതീക്ഷിച്ചത് കൊണ്ടായിരിക്കണം, തുറന്നിട്ടിരുന്ന വലിയ ഗേറ്റ് കടക്കുമ്പോൾ, ഗോൾഡൻ കളർ നെയിം പ്ലേറ്റിൽ എഴുതിയ വീട്ട് പേര്, സൈറ മനസ്സിൽ വീണ്ടും ഒന്നുകൂടെ പറഞ്ഞു....
" ഹരീ..... ഇത്...... സൈറ കണ്ണ് തള്ളി
💬 Comments
View all comments