Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
രേവതിയുടെയും അവസ്ഥ വ്യത്യസത്യമായിരുന്നില്ല... അവർ പരസ്പരം അന്തം വിട്ട് മുഖത്തോട് മുഖവും, തങ്ങൾക്ക് ചുറ്റും നിൽക്കുന്ന ആളുകളെയും നോക്കി.....
ആ വീടിന്റെ പടിക്കലിലിൽ കാല് എടുത്ത് വക്കാൻ ആവാതെ, ഒരു ശീല പോലെ നിൽക്കുമ്പോൾ, സൈറയുടെ കാതുകളിൽ അവളുടെ ഉമ്മി പറഞ്ഞ വാചകം ആയിരുന്നു " എന്ത് വന്നാലും, ഒരു കാരണ വശാലും, അങ്ങോട്ട് പോവരുത്. അവിടെ ഉള്ളവരെ കാണാൻ ശ്രമിക്കരുത് "....
പക്ഷെ നിറഞ്ഞ മിഴികളുമായി അവളുടെ മുന്നിലേക്ക് ഒരു സ്ത്രീ അല്ലെങ്കിൽ, ഫർസുമ്മ അല്ലെങ്കിൽ, സൈറയുടെ വലിയുമ്മ വന്ന് നിന്നു.......
അവർ സൈറ ചവിട്ടാൻ മടിച്ച പടികൾ ഇറങ്ങി വന്ന് കൊണ്ട് സൈറയുടെ മുഖം തന്റെ ഉള്ളം കയ്യിൽ എടുത്ത്, തഴുകി അവളുടെ നെറ്റിയിൽ മുത്തം വച്ച്, മിഴികൾ നിറച്ചു പറഞ്ഞു : എന്റെ ഫാത്തിയുടെ മോള്..... ആമിന........ അല്ലെ...
" ആമിന "... രേവതി പിറകിൽ നിന്ന് വാ പൊളിച്ചുകൊണ്ട് ആയിയെ നോക്കി... ആയി അന്തം വിട്ട് ഇളകാതെ നിൽക്കുകയായിരുന്നു ആ സമയം......
" മോള് വാ... അകത്തേക്ക് വാ... എന്ന് പറഞ്ഞു കൊണ്ട് സൈറയുടെ ഇടത് കൈ പിടിച്ചു വലിച്ചപ്പോൾ, ഹരി തന്റെ കയ്യിൽ നിന്നും സൈറയെ മോചിപ്പിക്കാൻ ശ്രമിച്ചതും, സൈറ വിട്ടില്ല എന്ന് മാത്രം അല്ല, ഒന്നുകൂടെ മുറുക്കി പിടിച്ചു അവന്റെ കൈ.....
സൈറയുടെ വിറയുന്ന കൈകൾ, അവൻ വിട്ടില്ല, മുറുക്കി തന്നെ പിടിച്ചു കൊണ്ട് അവർ ഒന്നിച്ചു ആ വീടിന്റെ പടികൾ ചവിട്ടി കയറി...........
ആ വലിയ വീടിന്റെ വലിയ ഹാളിലെ, വലിയ സോഫയിൽ രണ്ടു പേര്, വെള്ള മുണ്ടും, വെള്ള ഷർട്ടും ഇട്ടിരുന്നവർ എഴുന്നേറ്റ് നിന്ന്, ഫർഹാന കൂട്ടി കൊണ്ട് വരുന്ന, കൈ പിടിച്ചു വരുന്ന സ്ത്രീയെ അല്ലെങ്കിൽ, സൈറയെ അടിമുടി നോക്കി...
അവർക്ക് മുന്നിൽ ചെന്ന് നിന്ന് അവരിൽ ഏറ്റവും പ്രായം തോന്നിക്കുന്ന, കുറച്ചു തടിച്ച ആളെ നോക്കി ഉമ്മ പറഞ്ഞു : ഇത് ഫൈസുക്ക.... എന്റേം അന്റെ ഉമ്മടേം സ്വന്തം ഇക്കാ........
ഫൈസുക്ക ഒന്നും മിണ്ടാൻ അവതെ സൈറയെ തന്നെ നോക്കി നിന്നു.....
അടുത്ത ആളെ
💬 Comments
View all comments