Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
നോക്കി തന്റെ ഭർത്താവ് ആയും ഫർഹാന പരിചയപ്പെടുത്തി കൊടുത്തു....
അതിന് ശേഷം അവരുടെ അടുത്തേക്ക് രണ്ടു സ്ത്രീകൾ, സാരിയിൽ തന്നെ തട്ടം ഇട്ട് അൽപം പ്രായം തോന്നിക്കുന്ന രണ്ടു പേര് വന്നു സ്വയം പരിചയപ്പെടുത്തി...
സ്വയം പരിചയപ്പെടുത്തി എന്ന് മാത്രം അല്ല, അവർ ഇരുവരും ചിരിച്ചു കൊണ്ട്, കണ്ണ് നിറച്ചു കൊണ്ട്, ഫർഹാന ചെയ്ത പോലെ തന്നെ, സൈറയുടെ മുഖം കയ്യിലെടുത്തു തഴുകി അവളുടെ നെറ്റിയിൽ മുത്തം നൽകി...........
അതിൽ ഫൗസിയ... സൈറയുടെ ഉമ്മയുടെ നേർ മുകളിൽ ഉള്ള ഇത്ത, എത്രയോ നേരം സൈറയുടെ മുഖം കയ്യിൽ എടുത്ത് അവളുടെ കണ്ണുകളിലേക്ക്, അല്ലെങ്കിൽ മുഖത്തേക്ക് തന്നെ നോക്കി നിന്ന് കണ്ണിൽ നിന്നും വെള്ളം ഒഴുക്കി കൊണ്ടിരുന്നു...........
പിന്നെ പിന്നെ, ഓരോരുത്തർ ആയി, മക്കളും മക്കളുടെ മക്കളും അടങ്ങിയ ആ വലിയ കുടുംബം, ഫ്ലൈറ്റ് പിടിച്ച് അർജന്റ് ആയി നാട്ടിൽ എത്തിയവർ വരെ, സൈറയെ കാണാൻ, തങ്ങൾ കേട്ടിട്ട് പോലും ഇല്ലാത്ത, തങ്ങളുടെ കുഞ്ഞിമ്മയുടെ മോളെ, ചിലർക്ക് ഇത്ത, ചിലർക്ക് അനിയത്തി, അവളെ കാണാൻ, പരിചയപ്പെടാൻ ആയി മുന്നോട്ട് വന്നു.....
മുഖത്ത് ഒരു ചിരി വരുത്താൻ പരമാവധി ശ്രമിച്ചു സൈറ......... തന്നോട് വന്ന് പെരും, അവർ തനിക്ക് ആരാണ് എന്നും പറയുന്നത് ഒന്നും പക്ഷെ ആ സമയം ആവളുടെ മനസ്സിൽ കയറിയിരുന്നില്ല.......
ആഷിക്കും അവന്റെ ഇക്കയും കൂടെ സോഫക്ക് മുന്നിൽ ആയി ഉള്ള ചെറിയ ടേബിളിന് മുന്നിൽ, ഒരു ട്രങ്ക് ബോക്സ്, അല്ലെങ്കിൽ പച്ച കളർ ഉള്ള ഇരുമ്പിന്റെ പെട്ടി കൊണ്ട് വന്ന് വച്ചു ...........
ഫർസുമ്മ സൈറയുടെ കൈ പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് നടത്തിച്ചു....
ഇത്... ഇത് മാത്രമേ ഉളളൂ, ഫാത്തിയുടെ ഓർമ ആയി എന്റെ കയ്യിൽ... ഞാൻ കളയാതെ, കേടു വരാതെ എടുത്തു വെച്ചതാണ്.... ഉമ്മ പറഞ്ഞു നിർത്തി.
അൽപം മുന്നോട്ട് നീങ്ങി കുനിഞ്ഞു കൊണ്ട്, ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം, അഞ്ചു സഹോദരങ്ങൾ കൂടി നിൽക്കുന്ന ചിത്രം, സൈറ കയ്യിൽ എടുത്തു കൊണ്ട് സൈറ മിഴി അടക്കാതെ അതിലേക്ക്, തന്റെ ഉമ്മയുടെ ചിരിച്ച
💬 Comments
View all comments