0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4434

മുഖത്തേക്ക് നോക്കി...

അതിൽ തന്റെ, തട്ടമിട്ട് ചുന്ദരി കുട്ടി ആയി ഇടതു ഭാഗത്ത്‌ അറ്റത്ത് ചിരിച്ചു കൊണ്ടുള്ള തന്റെ ഉമ്മിയുടെ ചിത്രത്തിൽ അവൾ അറിയാതെ വിരൽ കൊണ്ട് തഴുകി.....

പക്ഷെ ആ സമയം അവൾക്ക് പിറകിൽ ആയി നിന്നിരുന്ന, ആയി, അല്ലെങ്കിൽ സുരഭി, അവളിൽ നിന്നും ആ ചിത്രം പിടിച്ചു വാങ്ങി ആ ചിത്രത്തിലേക്ക് തുറിച്ചു നോക്കി.....

" ഫാത്തി.................... ഒരു ഉച്ചത്തിൽ, ഉറക്കെ ഉള്ള നിലവിളിയോടെ, സുരഭി ആ ചിത്രം തന്റെ നെഞ്ചിലേക്ക് അമർത്തി ഉറക്കെ അലറി... " മേരി ഫാത്തീ............................

യാതൊരു വികാരങ്ങളും മുഖത്ത് കാണിക്കാതെ നിന്നിരുന്ന സൈറയെ, അതുവരെ സംശയത്തോടെ നോക്കിയ ചിലർക്കുള്ള മറുപടി ആയിരുന്നു സുരഭിയുടെ, നെഞ്ച് പൊട്ടിയുള്ള കരച്ചിൽ.........

ഹരി ഉടനെ സുരഭിക്ക് സൈഡിൽ ആയി നിന്ന്, ആയിയെ ചേർത്തു പിടിച്ചു................

ഒന്നും പറയാൻ ആവാതെ, ആയിയെ സമാധാനിപ്പിക്കാൻ പോലും ആവാതെ സൈറ മുഖം കുനിച്ചു കൊണ്ട് ബാക്കി ഉള്ള തന്റെ ഉമ്മിയുടെ ഓർമകളിലേക്ക് നോക്കി....

പിറകിൽ ആ സമയം ആയിയെ ചുറ്റി പിടിച്ചു കൊണ്ട് ഒരു സൈഡിൽ ഹരി ഇരുന്നപ്പോൾ, മറു ഭാഗത്ത്‌ ഫർസുമ്മയും ഉണ്ടായിരുന്നു...

സുരഭിക്ക് കരച്ചിൽ അടക്കാൻ ആയില്ല, അവൾ ആ ചിത്രം നെഞ്ചോടു ചേർത്തു പിടിച്ച്, ഇടക്കിടക്ക് ആ ചിത്രത്തിലേക്ക് നോക്കി തേങ്ങി കൊണ്ടിരുന്നു.........
......................................................................

ഹരിയുടെ മുഖത്തേക്ക്, അല്ലെങ്കിൽ അവന്റെ കണ്ണുകളിലേക്ക് നോക്കിയ സൈറയുടെ മുഖത്ത് ഉണ്ടായിരുന്നത് അവനോട് പറഞ് അറിയിക്കാൻ പറ്റാത്ത അത്രയും നന്ദി ആയിരുന്നു..

ഹരി അവളുടെ കഥ, അവളുടെ ഉമ്മിയുടെ കഥ ആകെ മാറ്റി ആണ് അവിടെ പറഞ്ഞിരുന്നത്. ബഷീറിനെ പോലും അവൻ അവിടെ ചീത്ത ആക്കിയിരുന്നില്ല......

അപകടത്തിൽ പെട്ട് ബഷീർ മരിച്ച ശേഷം, ഫാത്തിമ അടുത്തുള്ള ഒരു തുണി ഫേക്ടറിയിൽ ജോലിക്ക് പോയി ആണ് സൈറയെ വളർത്തിയതും പഠിപ്പിച്ചതും എന്നെല്ലാമാണ് ഹരി പറഞ്ഞു വച്ചിരുന്നത്...

ആയിയെ അവർക്ക് മുന്നിൽ, ഒരു അയൽവാസിയിൽ ഉപരി, ഫാത്തിമയുടെ കൂടെ ജോലി ചെയ്തിരുന്ന, ഫാത്തിമയുടെ മരണ ശേഷം ഫാത്തിമയുടെ സ്ഥാനത്ത് നിന്ന് മകളായി വളർത്തി എന്നും ഹരി പകുതി നുണ കയറ്റി വച്ചടിച്ചു.....

💬 Comments

View all comments