Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
സൈറ മാത്രം അല്ല, ആയിയും പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയോടെ ഹരിയെ നോക്കിയപ്പോൾ, ഹരി അവരുടെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു.....
" മോളെന്താ ഒന്നും പറയാത്തെ, ഇവിടെ വന്ന് ഇത് വരെ ഒന്നും മിണ്ടിയിട്ട് കൂടെ ഇല്ലല്ലോ ? ".. ഫൗസിയ ആണ് ചോദിച്ചത്..
ഹരി മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും ഹരിയുടെ കയ്യിൽ സൈറ പിടിച്ചു.. ഇനി ഞാൻ സംസാരിച്ചോണ്ട് എന്ന മട്ടിൽ..
" അത് ആന്റി "... സൈറ പറഞ്ഞു തുടങ്ങിയതും, ഹരി സൈറയുടെ ചെവിയിൽ പറഞ്ഞു : ആന്റി അല്ല, വലിയുമ്മ........
" വാട്ട് "... സൈറ മുഖം വീർപ്പിച്ചു പതിയെ ചോദിച്ചു.. ഹരി അത് വീണ്ടും പറഞ്ഞു " വലിയുമ്മ "...
സൈറ ഫൗസിയയെ നോക്കി പറഞ്ഞു : എനിക്ക് ഇങ്ങനെ... ഇവിടുത്തെ ശീലങ്ങൾ, അതൊന്നും അറിയില്ല... ഉമ്മി ഉണ്ടായിരുന്ന വരെ കുറച്ചൊക്കെ.... അതിന് ശേഷം... സൈറ പറഞ്ഞു നിർത്തി...
" അയ്യോ അതൊന്നും പ്രശ്നം അല്ല, മോള് പറ... എന്താണ് എന്ന് വച്ചാൽ വിളിച്ചോ... ഫർസുമ്മ ആണ് പറഞ്ഞത്..
ഒന്ന് മുഖം കുനിച്ചിരുന്ന ശേഷം സൈറ പറഞ്ഞു : അത്... എന്റെ ഉമ്മി മരിക്കുന്ന വരെയും എന്നോട് പറഞ്ഞത്, ഇവിടെ, ഒരു കാരണ വശാലും വരരുത്, ഇവിടെ ഉള്ളവരെ കാണാൻ ശ്രമിക്കരുത് എന്നാണ്.....
ഫൗസിയയുടെയും, ഫർസുമ്മയുടെയും മാത്രം അല്ല ഫൈസുക്കയുടെ മുഖം വരെ സങ്കടത്തോടെ കുനിഞ്ഞു..
ഉടനെ ഫർസുമ്മയെ നോക്കി സൈറ പറഞ്ഞു : അയ്യോ അത്, നിങ്ങളോടുള്ള ദേഷ്യം കൊണ്ടല്ലട്ടോ.... എന്റെ ഉമ്മി, ഉമ്മിക്ക് അത്രയും ഇഷ്ടായിരുന്നു നിങ്ങളെ.. നിങ്ങൾ എല്ലാരും ഉമ്മിയെ സ്നേഹിച്ചു എടുത്ത് നടന്നതും, വളർത്തിയതും എല്ലാം ഉമ്മി പറഞ്ഞു അറിയാം... സങ്കടം... സങ്കടം കൊണ്ടായിരുന്നു ഉമ്മി എന്നോട് അങ്ങിനെ........ നിങ്ങളെ വേദനിപ്പിച്ചതിന്... നിങ്ങളുടെ വാക്ക് കേൾക്കാതെ ഇറങ്ങി പോയതിന്.. നിങ്ങളെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയതിന്.... മരണം വരെയും എന്റെ ഉമ്മി മനസ്സിൽ സ്വയം ശപിച്ചിട്ടേ ഉളളൂ...... നിങ്ങളെ ഓർത്ത് കരഞ്ഞിട്ടേ ഉളളൂ.....
എല്ലാവരും ഒരേ സമയം മുഖം കുനിച്ചിരുന്നപ്പോൾ, കലിപ്പോടെ, ഹരിയെ നോക്കി പല്ല് കടിച്ചു കൊണ്ട്
💬 Comments
View all comments