0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4436

സൈറ തുടർന്നു : ഇവിടെ വരുന്ന വരെയും എനിക്ക് അറിയില്ലായിരുന്നു, ഞാൻ ഇങ്ങോട്ടാണ്.... എന്റെ ഉമ്മിടെ..... അറിഞ്ഞിരുന്നേൽ, ഞാൻ... സത്യം... വരില്ലായിരുന്നു.....

എല്ലാരും സൈറയെ നോക്കിയപ്പോൾ, അവൾ മുഖം താഴ്ത്തി തുടർന്നു : പക്ഷെ, ഞാൻ ആഗ്രഹിച്ചിരുന്നു.. ഒരിക്കൽ... ഒരുവട്ടം എങ്കിലും, നിങ്ങളെ, എന്റെ ഉമ്മിയുടെ വീട്ടുകാരെ കാണണം എന്ന്... ദൂരെ നിന്നെങ്കിലും, ഒരു വട്ടം....

സൈറയുടെ കണ്ണുകൾ നിറയാൻ തുടങ്ങി....

സൈറ വേഗം എഴുന്നേറ്റ് ചോദിച്ചു : വാഷ് റൂം എവിടെയാ.............

വാഷ് റൂമിലേക്ക് നടന്ന സൈറയുടെ പിന്നാലെ പെണ്ണുങ്ങളുടെ പട തന്നെ ഉണ്ടായിരുന്നു....
....................................................................

" രേവൂ.... കോളേജിൽ പഠിക്കുന്ന സമയത്ത്, കളിക്കാൻ പോയി മൂക്ക് ചളുങ്ങി വന്ന് മൂക്കൊണ്ട് സംസാരിച്ചിരുന്നത് ഓർമ ഇല്ലേ.... ഹരി ആദിയെ എടുത്ത് ചോദിച്ചു.

" ആ... പിന്നെ... നല്ല രസം ആയിരുന്നില്ലേ അന്ന് ആ സംസാരം കേൾക്കാൻ... സിനിമയിൽ ശ്രീനിവാസൻ പറയുന്ന പോലെ " എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ ഇരിക്കണല്ലോ ".... രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആഷിക്കിനെ ചൂണ്ടി ഹരി പറഞ്ഞു : ദേ നിക്കുന്നു... നിന്റെ ഭർത്താവിനെ ശ്രീനിവാസൻ ആക്കിയ മുതൽ......

" ടാ........ എന്റെ കാല് ചവിട്ടി ഓടിച്ചത് പറഞ്ഞു കാണില്ല പകരം...... ആഷിക്ക് കണ്ണുരുട്ടി പറഞ്ഞു.

" അയ്യോ അത് നിങ്ങടെ ആയിരുന്നോ ".. രേവതി അതിശയത്തോടെ ചോദിച്ചു..

" മ്മ്മ്മ്... എന്തെ... പറഞ്ഞിട്ടുണ്ടോ ".. ആഷിക്ക് ചോദിച്ചു.

" പറഞ്ഞിട്ടുണ്ടോ എന്നോ... എത്രയോ ദിവസം ഉറങ്ങിയിട്ടില്ല ഇവൻ. ഫുൾ സെന്റി ആയിരുന്നു .. രേവതി പറഞ്ഞു....

ചെറു ചിരിയോടെ ഹരിയെ നോക്കിയ ശേഷം ഹരിയിൽ നിന്ന് ആദിയെ എടുത്ത് കൊണ്ട്, ആഷിക്ക് തന്റെ ഭാര്യയെ അടുത്തു വിളിച്ചു രേവതിക്ക് പരിചയപ്പെടുത്തി കൊടുത്തു......

ആ ദിവസം, അല്ലെങ്കിൽ വൈകുന്നേരം അഞ്ചു മണി, അവരുടെ വൺ ഡേ ട്രിപ്പ്‌, പോയ വഴി അറിഞ്ഞില്ല ആരും........

ആളും ബഹളവും, കുട്ടികളും പഴയ കഥകളും എല്ലാം ആയ ഒരു ദിവസം..

ആ കുടുംബത്തിലെ മൂത്ത കാരണവർ.. അല്ലെങ്കിൽ സൈറയുടെ ഉമ്മയുടെ ഇക്കാ ഫൈസൽ സാഹിബ്‌...

അവർ

💬 Comments

View all comments