Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ഇറങ്ങുന്നതിനു മുൻപായി, സൈറയുടെ കൈകൾ പിടിച്ചു പറഞ്ഞു : അന്ന് അത്രയും കഷ്ടപ്പാടിൽ ആയിരുന്നു.. കേസും കൂട്ടവും, തിരികെ വരാൻ ഒരുപാട് സമയം എടുത്തു. അതിന്റെ ഇടയിൽ പെട്ടത് കൊണ്ടാവാം, അന്ന് ഫാത്തിയെ അന്വേഷിക്കാൻ കഴിയാത്തത്... പിന്നെ അന്വേഷിച്ചിരുന്നു... എവിടാ എന്താ എന്നൊന്നും എത്ര അന്വേഷിച്ചും അറിയാൻ കഴിഞ്ഞില്ല.. മോള് ഞങ്ങളെ......
ചെറു ചിരിയോടെ സൈറ പറഞ്ഞു : അങ്കിളേ അത്...
വല്യപ്പ ... വല്യപ്പ.... ഹരി ചെവിയിൽ പറഞ്ഞു സൈറയുടെ.
സൈറ തിരുത്തി : വല്യപ്പ അത്... എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ലാ.. ഉമ്മിക്കും ഉണ്ടായിട്ടില്ല... സത്യം..
സൈറയുടെ കൈ പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു : മോളെ, നിന്റെ ഉമ്മക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല... ഇന്ന് ഒരു ഇരുപത് തലമുറക്ക് ജീവിക്കാൻ ഉള്ളത് ഞങ്ങൾ എല്ലാരും കൂടി ഉണ്ടാക്കിയിട്ടുണ്ട്... അതുകൊണ്ടാണ് ചോദിക്കുന്നത്, അല്ല പറയുന്നത്..
ചിരിച്ചു കൊണ്ട്, നിവർന്നു നിന്ന്, തല ഉയർത്തി സൈറ പറഞ്ഞു : വല്യപ്പ... പൈസ ആണ് പറഞ്ഞു വരുന്നത് എങ്കിൽ, എനിക്ക് ഒന്നും വേണ്ട........ അത് എന്റെ ഉമ്മി പറഞ്ഞത് കൊണ്ട് മാത്രം അല്ല... സ്വന്തമായി നല്ലൊരു സംഖ്യ മാസം സമ്പാദിക്കുന്നുണ്ട് ഞാൻ..... എനിക്ക് അങ്ങിനെ മുന്നോട്ട് പോവാൻ ആണ് ഇഷ്ടം...
തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ... " മോളെ... ഇനി "... ഫർസുമ്മയുടെ ശബ്ദം ആയിരുന്നു അത്..
" വരും... വരും വല്ലുമ്മ.... എന്റെ ഉമ്മിയുടെ ആളുകളെ, എന്റെ ബന്ധുക്കളെ കാണാൻ ഞാൻ വരും..... എനിക്ക് തോന്നുമ്പോൾ ഒക്കെ വരും.....തീർച്ചയായും.... ഈ വട്ടം ഫർസുമ്മ മാത്രം അല്ല, സൈറ കൂടെ നിറ കണ്ണുകളോടെ തിരികെ കെട്ടിപിടിച്ചു.......................
.......................................................................
അവിടെ നിന്നും ചോദിച്ച് എടുത്ത, ആ ചിത്രം നെഞ്ചിൽ അമർത്തി, കണ്ണടച്ചു കൊണ്ട് തന്റെ ഫാത്തിയുടെ ഓർമയിൽ ആയിയും, ആയിക്ക് അരികിൽ ആയി പുറത്തേക്ക് നോക്കി ചാരി ഇരുന്ന് കൊണ്ട്, തന്റെ ഉമ്മിയുടെ ഓർമ്മകളിൽ, താൻ ഇന്ന് പരിചയപ്പെട്ട തന്റെ റിലേറ്റീവ്സിനെയും ഓർത്തെടുത്തു കൊണ്ട് സൈറയും കാറിന്റെ പിറകിൽ ഇരുന്നപ്പോൾ, ചെറു ചിരിയുമായി, തന്റെ ഭർത്താവ് ചെയ്ത കാര്യം ആലോചിച്ച്,
💬 Comments
View all comments