0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4438

തന്റെ ഭർത്താവിനെ ഓർത്ത് അഭിമാനത്തോടെ, അശ്ചര്യത്തോടെ രേവതി അവന്റെ ഇടത് കൈ അവന്റെ വലത് കയ്യിനു മുകളിൽ വച്ചു....

ഹരി അവളെ നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു....
....................................................................
" ഹരീ ഒരു മിനിറ്റ്... കാറിൽ നിന്നും ഇറങ്ങി തന്റെ വീട്ടിലേക്ക് പോവാൻ തുടങ്ങുന്നതിനു മുൻപ് ഹരിയോട് സൈറ മുഖത്ത് നോക്കാതെ പറഞ്ഞു.

ഹരി രേവതിയെ നോക്കി പറഞ്ഞു : നീ പൊയ്ക്കോ... ഞാൻ വരാം....

സംശയിച്ചു നിന്ന രേവതിയോട് ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : എടീ... ചിലപ്പോൾ എനിക്കിട്ട് ഒന്ന് തരാൻ ആവും... ഭാര്യയുടെയും കുട്ടീടെയും മുന്നിൽ വച്ച്, ഞാൻ എന്തായാലും തല്ല് കൊള്ളൂല... അതുകൊണ്ട് നീ ഇല്ലാതിരിക്കുന്നതാ നല്ലത്..

" ഇല്ലാ... ഞാനും വരും... രേവതി പറഞ്ഞെങ്കിലും, അവൻ അവളെ ഉന്തി തള്ളി തന്റെ വീടിന്റെ വാതിൽ വരെ എത്തിച്ചു വാതിൽ തുറന്ന ശേഷം തിരികെ നടന്നു..........

ഒരു അടി പ്രതീക്ഷിച്ചു കൊണ്ട് തന്നെ ഹരി സൈറയുടെ വീട്ടിലേക്ക് കയറിയത് .

കൈ കെട്ടി മുഖം വീർപ്പിച്ചു നിന്നിരുന്ന, ഹരിയുടെ വരവിനായി കാത്തിരുന്ന സൈറ ഹരിയുടെ അടുത്തേക്ക് നടന്നടുത്തു...

സൈറ അവന്റെ മുന്നിൽ എത്തിയതും, ഹരി പല്ല് കടിച്ചു പിടിച്ച്, കണ്ണ് അമർത്തി അടച്ചു. " അടിയെങ്കിൽ അടി... എന്തെങ്കിലും ആവട്ടെ എന്ന മട്ടിൽ....

ഒരെണ്ണം കൊടുക്കാൻ തന്നെ ആയിരുന്നു സൈറയുടെ ഉദ്ദേശം, പക്ഷെ ഹരിയുടെ നിൽപ് അവൾക്ക്‌ കഴിയുമായിരുന്നില്ല .. പക്ഷെ, അവൾ രണ്ടു കയ്യും ഉയർത്തി ഹരിയുടെ കോളറിൽ പിടിച്ചു...

കണ്ണ് തുറന്ന ഹരി കാണുന്നത്, കണ്ണ് നിറച്ചു കൊണ്ട് ദേഷ്യത്തോടെ തന്നെ നോക്കുന്ന, ചുണ്ടുകൾ വിറപ്പിച്ചു കൊണ്ട് എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന സൈറയെ ആണ്.....

" എന്തിനാ.... എന്തിനാ ഹരീ നീ..? "... വിറയുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു...

" ഞങ്ങൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തതല്ലേ മാം... ഇത്രയും അടുത്ത്, മാമിന്റെ ഉമ്മിയുടെ വീട്ടുകാർ ഉണ്ടായിട്ട്, പോകുന്നതിനു മുൻപ് അവരെ ഒന്ന് കാണാതെ .. ഒറ്റക്കല്ല ബന്ധുക്കളായി ഒരുപാട് പേര്, അവരെ ഒന്ന് കാണിക്കാതെ മാമിനെ അങ്ങ്

💬 Comments

View all comments