0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4439

പറഞ്ഞു വിടാൻ പറ്റുമോ.... ഹരി പതിയെ പറഞ്ഞു...

" ഞാൻ പറഞ്ഞോ, ഞാൻ ഒറ്റക്കാണ് എന്ന്.. എനിക്ക് ആയി ഇല്ലേ... നീ... നീ ഇല്ലേ... രേവതി ഇല്ലേ....... സൈറയുടെ ശബ്ദം ഇടറി...

അവൾ ഹരിയുടെ കോളറിൽ നിന്നും പിടി അയച്ച ശേഷം പിടിച്ചത് അവന്റെ ഇരു തോളിലും ആയിരുന്നു... അവന്റെ കണ്ണുകളിലേക്ക് നോക്കി, പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നന്ദിയും, സ്നേഹത്തോടെയും നിറ കണ്ണുകളുമായി അവനെ വലിച്ചു തന്റെ ശരീരത്തിലേക്ക് അമർത്തി കെട്ടിപിടിച്ചു അവനെ.....

ചെറു ചിരിയുമായി തന്റെ മാഡത്തിന്റെ ആലിംഗനത്തിൽ ഇളകാതെ നിന്ന ഹരിയുടെ ഇടത് ചെവിയിൽ " താങ്ക്സ് " എന്ന് പറഞ്ഞു കൊണ്ട് സൈറ മുഖം അൽപ്പം ഉയർത്തി അവന്റെ ഇടത് കവിളിലേക്ക് തന്റെ ചുണ്ട് അമർത്തി....

ഹരിയൊന്ന് ഞെട്ടി.......

അവന്റെ തോളിൽ പിടിച്ചു കൊണ്ട് അവൾ പതിയെ പിന്നിലോട്ട് മാറി അവന്റെ മുഖത്തേക്ക് തന്നെ, കണ്ണുകളിലേക്ക് തന്നെ നോക്കി...

തന്നെ നന്ദിയോടെ നോക്കുന്ന തന്റെ മാഡത്തിന്റെ കണ്ണുകൾ കണ്ട് അവന് ചെറു പുഞ്ചിരിയുമായി നിൽക്കാനേ കഴിഞ്ഞുള്ളൂ..

ഉടനെ സൈറയുടെ കൈ പിടി അവന്റെ തോളിൽ നിന്നും ഉയർന്നു കൊണ്ട് അവന്റെ താടിയുടെ ഇരുവശവും ആയി അല്ലെങ്കി അവന്റെ മുഖം തന്റെ കൈകളിൽ എടുത്ത് വലത് കവിളിൽ അമർത്തി മുത്തം വച്ച് പറഞ്ഞു : താങ്ക്സ്...

താങ്ക്സ്..... നെറ്റിയിൽ..

താങ്ക് യൂ വെരി മച്ച്.........

ഹരി കണ്ണ് തുറിച്ചു കൊണ്ട് നിന്നപ്പോൾ,തന്റെ മാഡത്തിന്റെ, സൈറയുടെ ചുണ്ട് അമർന്നത് അവന്റെ ചുണ്ടിൽ ആയിരുന്നു.......

ചെന്നൈയിൽ കിട്ടിയിട്ടുണ്ട്, പക്ഷെ കുടിച്ചു കോൺ ആയിരുന്നു അന്ന് സൈറ.. പക്ഷെ ഇപ്പോൾ.....

കാമം അല്ലെങ്കിൽ കൂടെ, ഹരിക്ക് പെരു വിരലിൽ കൂടെ എന്തോ തരിച്ചു കയറി മുകളിലേക്ക്...

ഹരിയുടെ ചുണ്ടിൽ നിന്നും സൈറയുടെ ചുണ്ട് വേർപ്പെടാൻ കുറച്ച് സമയം എടുത്തു...

വേർപ്പെട്ടതും ഹരി വേഗം പിന്നിലേക്ക് നീങ്ങി.. അല്ലെങ്കിൽ അവളുടെ ഒരു കൈ ദൂരം പിന്നിലേക്ക് നീങ്ങി...

ഹരി കണ്ണ് തുറിച്ചു കൊണ്ട് ഇടത്തോട്ട് നോക്കി... ഫോട്ടോ കയ്യിൽ പിടിച്ചു നിന്നിരുന്ന ആയിയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ആണ് ഉണ്ടായിരുന്നത്..

💬 Comments

View all comments