Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി...
" ദേഷ്യം ആണോ, കളിയാക്കുന്നത് ആണോ ".. ഹരിക്ക് രേവതിയുടെ മുഖത്ത് നിന്ന് വായിക്കുവാൻ സാധിച്ചില്ല.....
ബാഗും വാങ്ങി രേവതി ചോദിച്ചു : കുടിക്കാൻ എന്തേലും എടുക്കട്ടെ ?..
" ങ്ങേ?.... ഹരി ചോദ്യം കേട്ടില്ല...
" നിക്കണോ... ഇരിക്കണോ... അതോ ഇറങ്ങി ഓടണോ..... ഹരി ചിന്തയിൽ ആയിരുന്നു ആ നേരം.....
ഉടനെ നീല കളർ ചുരിദാർ ഇട്ട, ആൻസി പതിയെ എഴുന്നേറ്റു...
അവൾ അവന്റെ അരികിലേക്ക് നടന്നടുത്തു...
തന്റെ ഇടത് ഭാഗത്ത് തൊട്ടരികിൽ ഭാര്യ ... തന്റെ തൊട്ട് മുന്നിൽ ആൻസി.....അവന്റെ ഹൃദയമിടിപ്പ് അതിവേഗത്തിൽ ആയിരുന്നു......
അവന്റെ അരികിൽ, അവന്റെ തൊട്ട് മുൻപിൽ വന്ന് നിന്ന് ആൻസി പറഞ്ഞു : ഹരീ... ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് ചെയ്യാൻ പാടില്ലാത്ത അത്രയും വലിയ തെറ്റ് ആണ് ഞാൻ രേവതിയോട് ചെയ്തത്.... അതുകൊണ്ടാണ്, പോകുന്നതിനു മുൻപ്, നേരിൽ കണ്ട്, രേവതിയോട് സോറി പറഞ്ഞു പോവാം എന്ന് വച്ചത്... പിന്നെ.. നിന്നെ.. നിന്നെ ഒന്ന് കാണാൻ...
ആൻസിയുടെ ശബ്ദം ഇടറി..
ഹരി ഇടം കണ്ണിട്ട് രേവതിയെ നോക്കി.. അവളും അതേ പോലെ തന്നെ നോക്കി നിൽക്കുകയായിരുന്നു ആ സമയം... ഒരുപക്ഷെ താൻ എന്ത് ചെയ്യും, എന്ത് പറയും എന്ന് അറിയാൻ ഉള്ള ആകാംക്ഷയോടെ.....
"നീ എന്നെ കുറിച്ച് രേവതിയോട് പറഞ്ഞത് ഒക്കെ ഞാൻ അറിഞ്ഞു... താങ്ക് യൂ... താങ്ക് യൂ വെരി മച്ച്... ഒറ്റപ്പെട്ട ലോകത്തിൽ നിന്നും എന്നെ തിരികെ കൊണ്ട് വന്നതിന്, എനിക്കൊരു തണലായി നിന്ന്, എന്നെ അശ്വസിപ്പിച്ചതിന് ............. അവനെ ഒന്ന് തൊടാൻ ആയി കൈകൾ ഉയർത്താൻ നിന്ന ആൻസി ഉടനെ പാതി ഉയർത്തിയ കൈ താഴ്ത്തി...
അവൾ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് മുഖം കുനിച്ചു നിന്നു നിമിഷങ്ങൾ..
ഉടനെ മുഖം ഉയർത്തി രേവതിക്ക് ഒരു പുഞ്ചിരി നൽകി അവൾ പറഞ്ഞു : രേവതി... അപ്പോൾ ശരീട്ടോ... താങ്ക് യൂ.. ഇങ്ങനെ ഒരു ചാൻസ് തന്നതിന്...
ആൻസി തിരികെ നടക്കാൻ തുടങ്ങിയതും, ഹരി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു വിട്ട് വിളിച്ചു
💬 Comments
View all comments