0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9727

" ഊപ്സ്..........അപ്പോൾ അവിടെ ആണ് എനിക്ക് പിഴച്ചത്... ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു ........

" മാം... നമ്മുടെ കോൺട്രാക്ട് ഈ ഒരു ബേസിൽ ആണ് മാടം അംഗീകരിച്ചത് എങ്കിൽ, ന്യൂസ്‌ ആവുന്നതിനു മുന്നേ ഇതങ്ങു ക്യാൻസൽ ചെയ്യാം.............

ഹരിയും, ജെനിയും ഞെട്ടി സൈറയുടെ വാക്കുകൾ കേട്ട്....

" ഹഹഹഹ.... ഹഹഹഹ..... നിന്റെ ഇൻസ്പിറേഷൻ ആണെന്നൊക്കെ പറഞ്ഞിട്ട്, തരം താഴ്ത്തുകയാണോ എന്നെ..... ടൂ പിറ്റി.......

കൂടുതൽ ആ സമയം എന്ത് പറയണം എന്ന് ആ സമയം സൈറക്കും അറിയില്ലായിരുന്നു..

" കൂടുതൽ ഒന്നും ഇല്ലല്ലോ സൈറാ.. നമുക്ക് വീണ്ടും കാണാം...... കാണും... കാണാതിരിക്കാൻ പറ്റില്ലല്ലോ. കോസ്, ഹരി പറഞ്ഞത്, അവന്റെ മാമിനെ നൂറു ശതമാനവും വിശ്വസിക്കാം എന്നാണ്. അത് കൊണ്ട് തന്നെ, എന്റെ റിസ്കിൽ, എന്റെ മാത്രം റിസ്കിൽ സൈറയെ വിശ്വസിച്ച് ഞാൻ ഈ ഡീലിന് റെഡി ആയത്.......

സൈറ അത് കേട്ടതും തന്റെ അടുത്തിരിക്കുന്ന, താൻ പറയുന്നത്, തന്റെ മുഖത്തേക്ക് തന്നെ നോക്കി അക്ഷമയോടെ ഇരിക്കുന്ന ഹരിയുടെ മുഖത്തേക്ക് നോക്കി......

........ഐ ബിലീവ് നതിങ് മോർ....... നീനയുടെ അവസാന വാക്കുകൾ ഫോണിലൂടെ വന്നു...

ട്രാഫിക്കിൽ പെട്ട് കിടക്കുന്ന കാറിൽ, ഫോൺ ജാസ്മിന് നേരെ നീട്ടി നീന..

" സോ.. മാം.. റിട്ടേൺ ഫ്ലൈറ്റ് കൺഫേം ചെയ്യല്ലേ?...

" മ്മ്മ്മ് .... നീനയുടെ മൂളലിൽ മാത്രം അല്ല, മുഖത്തും നിരാശ ഉണ്ടായിരുന്നു......

" മാം മിസ്റ്റർ ഹരിയുടെ ബയോക്ക്‌ വേണ്ടി.... ജാസ്മിനെ മുഴുവൻ ആക്കാൻ സമ്മതിച്ചില്ല നീന..

" എന്തിന്????..... എന്തിനാ വെറുതെ സമയവും പൈസയും ചിലവാക്കുന്നത് ജാസ്മിൻ.... അവന്റെ ബയോ എല്ലാം അവൻ തന്നെ പറഞ്ഞതല്ലേ... എനിക്ക് അവനെ കുറിച്ച് എല്ലാം അറിയാം ജാസ്മിൻ ... നീനയുടെ മുഖത്ത് പുഞ്ചിരി വിടർന്നു വന്നു.

" ഹരി....ഐ വിഷ് വി വിൽ മീറ്റ് എഗൈൻ ..... ..."... നീന മനസ്സിൽ പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി...

" മാം... എനിക്ക്... എനിക്ക് നാട്ടിൽ പോണം.... എനിക്ക് ഇവിടെ....... ഹരിയുടെ വാക്ക് മുറിഞ്ഞു.. അവൻ സൈറയെ ദയനീയമായി നോക്കി...

ചെറു ചിരിയോടെ അവന്റെ തോളിലൂടെ കൈ ഇട്ട് അവനെ ചുറ്റിപ്പിടിച്ച് സൈറ പറഞ്ഞു : പോവാം... പക്ഷെ, നിന്നെ ഒറ്റക്ക് വിടില്ല ... ഞാനും ഉണ്ടാവും നിന്റെ കൂടെ....... നമ്മൾക്ക് ഒന്നിച്ചു പോവാം.....നീ നാട്ടിൽ ഒറ്റക്ക് പോയി .... നീ രേവതിയോട് .......

💬 Comments

View all comments