Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ഒക്കെ കണ്ടോ?....
" യെസ് മാം .... ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് ടാബ് നീനക്ക് നീട്ടി....
നീന ടേബിലേക്ക് നോക്കി...
മുപ്പതുകളിലെ , അല്ലെങ്കിൽ മുപ്പത്തി രണ്ടാം വയസ്സിൽ, ഒരു ചുവന്ന ചുരിദാറിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന കാൻഡിഡ് ഫോട്ടോ....
ഹരി പറഞ്ഞു : മാം... ഈ ഫോട്ടോ ആണ് എനിക്ക് ഏറ്റവും ഇഷ്ടായത്...
" മിഴിച്ചു കൊണ്ട് അവൾ ചോദിച്ചു : അതെന്താ...
" അങ്ങിനെ ചോദിച്ചാൽ, ഞാൻ ഫോട്ടോ ഗ്രാഫർ ഒന്നും അല്ല. എന്നാലും, ഒന്ന് ഉറപ്പ്, ഈ ഫോട്ടോ എടുത്ത രീതി, എന്താ പറയുക, ആ ഒരു നിമിഷത്തിനായി കാത്തിരുന്ന പോലെ , അല്ലെങ്കിൽ ആ ചിരിക്ക് വേണ്ടി കാത്ത് നിന്നെടുത്ത ഫോട്ടോ ആണ് എന്ന് ഉറപ്പ്.....
ടേബിലേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നീനയുടെ മുഖം വാടുന്നതാണ് ഹരി കണ്ടത്......
" എന്താ മാം, എന്തെങ്കിലും പ്രശ്നം?...
പിന്നിലേക്ക് ചാരി ഇരുന്ന് ഹരിയെ നോക്കാതെ ഓർമകളിലേക്ക് പോയി ചിരിക്കാൻ ശ്രമിച്ച് നീന പറഞ്ഞു : സന്ദേശ് അവന്റെ ക്യാമറയിൽ എടുത്ത എന്റെ അവസാനത്തെ ചിത്രം ആണ് ഇത്.... നൈനയുടെ പിറന്നാളിന്റെ അന്ന്...
...ഈ ഫോട്ടോ എടുത്ത്, രണ്ടു ദിവസം കഴിഞ്ഞാണ് ആസിഡന്റിൽ സന്ദേശിനെ എനിക്ക് ....
" ഓഹ്....സോറി മാം..".... നീനയുടെ ദുഃഖം അവന്റെ ദുഖമായി മാറി . അവൻ ആ ഒരു മൂഡിൽ നീനയുടെ വലത് കൈക്ക് മുകളിൽ തന്റെ ഇടത് കൈ പത്തി വച്ച് സമാധാനിപ്പിക്കാൻ ആയി അമർത്തി...
ഹരിക്ക് നേരെ മുഖം ചെരിച്ചു കൊണ്ട് നീന ചോദിച്ചു : ഹരീ... ഒന്ന് ചോദിച്ചോട്ടെ?.. എന്തുകൊണ്ട് ഈ ഫോട്ടോ?... പ്രശസ്ത ഫോട്ടോ ഗ്രാഫർസ് എടുത്ത, മാഗസിന്നുകൾക്ക് വേണ്ടി, ആർട്ടിക്കിൾസിന് വേണ്ടി എടുത്ത എന്റെ ഫോട്ടോസ് ഉണ്ടായിട്ടും, ഈ ചിത്രം, അതെന്താ ഹരിക്ക്?....
" മാം ഞാൻ ആദ്യമേ പറഞ്ഞു... ഞാൻ ഫോട്ടോ ഗ്രാഫറൊ, ഫാഷൻ വേൾഡ് ഫോളോ ചെയ്യുന്ന ആളോ അല്ല... ഒരു സാദാരണക്കാരൻ ആണ്. അതുകൊണ്ട് ആവണം ആ ഫോട്ടോകളെക്കാൾ, ഈ ചിത്രം, എന്താ പറയുക...
💬 Comments
View all comments