Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
അവൻ നീട്ടി വിളിച്ചു....
മിഴികൾ പോലും തുറക്കാതെ, നീന പതിയെ അവനിലേക്ക് ചെരിഞ്ഞു കൊണ്ട്, തോളിൽ തല ചായ്ച്ചു കിടന്നു.....
" മാം.... ഓകെ അല്ലെ?... ഡോക്ടർ...??... ജാസ്മിൻ??.... വിറയുന്ന ശബ്ദത്തോടെ അവന്റെ വാക്കുകൾ മുറിഞ്ഞു..
നീന മറുപടി ഒന്നും പറയാതെ, പതിയെ മുഖം ഉയർത്തി, ശാന്തമായ ഭാവം ആണെങ്കിലും ചെറു പുഞ്ചിരി ഉണ്ടായിരുന്നു നീനയുടെ മുഖത്ത്, അവൾ അവന്റെ കവിളിൾ വളരെ പെട്ടെന്ന് ഒരു മൃദു ചുംബനം നൽകി....
" ഹരിയുടെ കഴുത്ത്???... ഐ ആം റിയലി സോറി................
" എന്റെ കഴുത്തൊക്കെ പോട്ടെ മാം.... മാം ഓകെ ആണോ അത് പറ.........
" മ്മ്മ്മ്.... നീന മൂളിക്കൊണ്ട് ഹരിയുടെ പിറകിലൂടെ കൈ നീട്ടി അവനെ ചുറ്റി പിടിച്ചു.....
ഹരിയൊന്ന് വിറച്ചു.... അവൻ പതിയെ പറഞ്ഞു : മാം.... ഞാൻ... സമയം ഒരുപാട് ആയി... പൊയ്ക്കോട്ടേ....??..
ഉത്തരം വാക്കുകൾ ആയി വന്നില്ലെങ്കിൽ കൂടെ അവനെ ചുറ്റി പിടിച്ച നീനയുടെ കൈകളിൽ ബലം കൂടിയത് അവനുള്ള ഉത്തരം തന്നെ ആയിരുന്നു....
ഹരിക്ക് എന്ത് ചെയ്യണം എന്ന് പിടിയില്ലായിരുന്നു. പിടിച്ചു മാറ്റി എഴുന്നേറ്റ് പോരാൻ, എഴുന്നേറ്റ് പോന്നാൽ.......
കൺട്രോൾ.... കൺട്രോൾ... കൺട്രോൾ.... ഓകെ ആണെന്ന് ഉറപ്പ് ആവുന്ന വരെ ഇരി.. നീ പോയി എന്തെങ്കിലും സംഭവിച്ചാൽ, നീനയെ പോലെ ഒരു ബിസിനസ്സ് ടൈകൂണിന് എന്തെങ്കിലും സംഭവിച്ചാൽ, അതോടെ തീർന്നു നിന്റെ ജീവിതം........
അവൻ ഇളകാതെ ഇരുന്നു....അൽപ സമയത്തിന് ശേഷം അവനിൽ നിന്നും പിടി അയച്ചു കൊണ്ട് തന്റെ ടാബ് എടുത്തു നീന...
ഹരി നോക്കിയിരിക്കെ, അല്ലെങ്കിൽ അവൻ കാണെ തന്നെ, നൈനക്ക് ആയി മെസേജ് ടൈപ്പ് ചെയ്തു നീന, ഹരിയുടെ കമ്പനിയുമായി ഒരു മീറ്റിങ് കൂടെ പ്ലാൻ ചെയ്തത് അറിയിച്ചു കൊണ്ടുള്ള വിവരം....
ഉടൻ തന്നെ വന്നത് വീഡിയോ കാൾ ആയിരുന്നു മറു പുറത്തു നിന്നും...
നീന ചിന്തിക്കുമ്പോഴേക്കും ഹരി ചാടി എഴുന്നേറ്റ് നിലത്തു കിടന്നിരുന്ന നീനയുടെ റോബ് എടുത്ത് ഒന്ന് കുടഞ്ഞു കൊണ്ട് നിവർത്തി നീനക്ക് നേരെ നീട്ടി...
നീന അവന് മുന്നിൽ എഴുന്നേറ്റ് നിന്ന്, റോബ് വാങ്ങുന്നതിനു
💬 Comments
View all comments