0%

Chapter Title : പാമ്പും കോണിയും [ശ്രീരാജ്]

Author : kkstories Read All Parts 3988

പാമ്പും കോണിയും

Pambum Koniyum | Author : Sreeraj


പേര് കേട്ട ഫാർമ (മരുന്ന് ) കമ്പനിയുടെ നഗരത്തിലെ ഓഫീസിൽ, ഉച്ചക്ക് ഫീൽഡ് വർക്കിനിടെ ഒന്ന് കയറിയതായിരുന്നു ആ കമ്പനിയിൽ മെഡിക്കൽ റെപ് ആയ ഹരി എന്ന......ഹരികൃഷ്ണൻ.കെ.........

പതിവില്ലാത്ത തിരക്ക് പിടിച്ച ഓഫീസ് സ്റ്റാഫുകളുടെ പണി കണ്ട് ഹരി കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു.

കുറേ പേപ്പറും കയ്യിൽ പിടിച്ച് പായുന്ന ബെറ്റിയുടെ മുന്നിൽ കയറി നിന്ന് ഹരി ചോദിച്ചു : അല്ല എന്താ സംഭവം.... വല്ല റെയിടും വരുന്നുണ്ടോ?..

" ജെറിൻ സാറിനോട് തന്നേ ചോദിക്ക് നീ. രണ്ടു മാസത്തെ പണി ആണ് രണ്ടു ദിവസം കൊണ്ട് തീർക്കാൻ തന്നിരിക്കുന്നത്".... ഇത്രയും പറഞ് ബെറ്റി വീണ്ടും പാഞ്ഞു...

ഓഫീസിൽ പെർമിഷൻ വാങ്ങാതെ, ഒന്നു തട്ടുക പോലും ചെയ്യാതെ, ഏരിയ മാനേജർ ആയ 42 വയസ്സ് ഉള്ള ജെറിന്റെ ഓഫീസിലേക്ക് കയറാൻ ഒരാൾക്കേ ആ ബ്രാഞ്ചിൽ അനുവാദം ഉണ്ടെങ്കിലും കതകിൽ തട്ടിയ ശേഷമേ ഹരീ ഉള്ളിലേക്ക് കടന്നുള്ളൂ....

ഏരിയ മാനേജർ പോസ്റ്റിലേക്ക് ഉയരുന്നതിനു മുൻപ്, തന്റെ താഴെ ജോയിൻ ചെയ്യാൻ വന്ന ഹരിയെ നിഴൽ പോലെ കൂടെ നിർത്തി പണികൾ പഠിപ്പിച്ചത് ജെറിൻ ആയിരുന്നു.

മെഡിക്കൽ റെപ് ആയിരണ്ടു വർഷം മുൻപ്, ഹരി ആദ്യമായി നഗരത്തിൽ എത്തിയ സമയം, സീനിയർ സെയിൽസ് ഓഫീസർ ആയിരുന്ന ജെറിന്റെ ചുമതല ആയിരുന്നു ഹരിയെ കൂടെ നിർത്തി പണി പഠിപ്പിക്കുക എന്നത്....

തന്റെ ജൂനിയർ ആയി വന്ന, എം ബി എ ക്കാരൻ ആയ, കാണാൻ ക്യൂട്ട് ആയ കൊച്ച് പയ്യൻ, അതും ചെറു പ്രായത്തിൽ പ്രേമിച്ച് കെട്ടിയ, അച്ഛൻ ആവാൻ പോകുന്ന, അവനോട് അവനെ പറ്റി, അവന്റെ ജീവിതവും പ്രശ്നങ്ങളും, ചോദിച്ചറിഞ്ഞ ജെറിൻ അത്ഭുതപ്പെട്ടു.

പലചരക്കു കട നടത്തിയിരുന്ന, എന്നാൽ തൊട്ടടുത്തായി രണ്ടു വലിയ മാർട്ടുകൾ വന്നതോടെ കട പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വന്ന ഹൃദ്രോഗി ആയ അച്ഛനും, വീട്ടമ്മ ആയ അമ്മയും, ചേച്ചി ഹൃദ്യയുടെ കല്യാണ ചിലവുകൾക്ക് പുറമെ പ്രേമിച്ചു കെട്ടിയ ഭാര്യ രേവതിയുടെ അമ്മയും

💬 Comments

View all comments