Chapter Title : പാമ്പും കോണിയും [ശ്രീരാജ്]
ഫയർ പിറ്റിലെ തീയിൽ തന്നേ ആയിരുന്നു.
" തണുക്കുന്നുണ്ടോ "..... ആൻസിയുടെ ചോദ്യം ആണ് ഹരിയെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്..
ഹരി : ചെറുതായിട്ട്..... കുഴപ്പമില്ല ഡോക്ടറെ....
ഇരുവർക്കും ഇടയിൽ, ചെറിയ ടേബിളിൽ, രണ്ട് ഗ്ലാസിൽ ഒഴിച്ച് വച്ചിട്ടുള്ള സ്കോച്ച് നോക്കി ആൻസി പറഞ്ഞു : കഴിച്ചാൽ മാറി കൊള്ളും..
ഹരി ആൻസിയെ നോക്കി, മുഖത്തേക്ക് മാത്രം നോക്കാൻ പ്രത്യേകം ശ്രദ്ധ കൊടുത്ത് പറഞ്ഞു : അത് ഡോക്ടറെ.... വേണ്ട....
ആൻസി : താൻ എന്താടോ ഇങ്ങനെ... ഒരു കമ്പനിക്ക് വേണ്ടി ആണ് ഞാൻ തന്നോട് എന്റെ കൂടെ വരാൻ പറഞ്ഞത്. താൻ ഇത്ര അറു ബോറൻ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നേൽ ഞാൻ ഒറ്റക്ക് വന്നേനെ.....
ആൻസിയുടെ മുഖ ഭാവം മാറി ദേഷ്യം നിറയുന്ന പോലെ തോന്നി ഹരിക്ക്...
ആൻസി പൊടുന്നനെ നീറ്റിരുന്നു കൊണ്ട് പറഞ്ഞു : ഇങ്ങനാണേൽ, നമുക്ക് ഇപ്പോൾ തന്നെ തിരിക്കാം ഹരീ...
ഹരി പൊടുന്നനെ പറഞ്ഞു : അയ്യോ ഡോക്ടറെ അത്,, ഞാൻ കഴിച്ചാൽ ഒരുപാട് വാ തോരാതെ സംസാരിക്കും. രേവതിയുടെ ഭാഷയിൽ, " വള വള "........ വെറുതെ ബോറാക്കി അലമ്പ് ആക്കണ്ടല്ലോ എന്ന് വച്ചിട്ടാണ്..
ഹരി അൽപം മുഖം കുനിച്ചാണ് അത് പറഞ്ഞത്...
ഹരിയുടെ നിഷ്കളങ്കമായ മറുപടി കേറ്റ് ആൻസിക്ക് ചിരി വന്നെങ്കിലും, പുറത്തു കാണിക്കാതെ ആൻസി പറഞ്ഞു : അത് ഞാൻ സഹിച്ചോണ്ട്... പോരെ.....
ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി...
ഗ്ലാസ് എടുത്ത് ഹരിക്ക് നേരെ നീട്ടി ആൻസി പറഞ്ഞു : നല്ല വിലയുള്ള സാധനം ആണ്.. പിടിയെടോ........
ഹരി മനസ്സില്ല മനസ്സോടെ ഗ്ലാസ് ആൻസിയിൽ നിന്നും വാങ്ങി.....
ഹരി : അല്ല വെള്ളം?..
ആൻസി സംശയത്തോടെ : ഇതിനോ?...
ആൻസിയും ഡ്രൈ കഴിക്കുന്നത് കണ്ടത് കൊണ്ട് തന്നേ, ചവർപ്പും കയപ്പും പ്രതീക്ഷയിൽ വച്ച്, ഹരി ഒറ്റ വലിയിൽ അകത്താക്കി ആൻസി കൊടുത്ത സാധനം.
" ഓഓഓഓഫ് "..... അടിച്ച സാധനം, തീ ഉണ്ട പോലുള്ള ആവി വായിലൂടെ അന്നനാളത്തിലേക്ക് എത്തുന്നത് ഹരി ശരിക്ക് അറിഞ്ഞു....
ഹരിയുടെ അടിയും
💬 Comments
View all comments