Chapter Title : പാമ്പും കോണിയും [ശ്രീരാജ്]
പിന്നെ മൂപ്പര് അത്ര ആക്റ്റീവ് അല്ല ഒന്നിലും. മക്കളുടെ കയ്യിൽ ആണ് ഇപ്പോൾ നമ്മുടെ കമ്പനിയുടെ ഭരണം ശരിക്ക് പറഞ്ഞാൽ....
ഹരി ഒന്ന് നീട്ടി മൂളി : മ്മ്മ്മ്.......
ജെറിൻ :ഒന്ന് അനാമിക, ഡോക്ടർ അനാമിക കൃഷ്ണ. കമ്പനിയുടെ റീസെർച് ആൻഡ് പ്രൊഡക്ഷൻ വിംഗ് ഹെഡ്. പിന്നെ നമ്മുടെ ബോസ് അല്ലെങ്കിൽ, ഡോമെസ്റ്റിക് ആൻഡ് ഇന്റർനാഷണൽ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഹെഡ് സായ് കൃഷ്ണ. പിന്നെ ഈ രണ്ടും ദത്ത് പിള്ളേർ ആണ്. സ്വന്തമായി പിള്ളേർ ഇല്ല മൂപ്പർക്ക്.....
ഹരി : ആഹാ... അത് ശരി...
ജെറിൻ തുടർന്നു : കിട്ടിയ വിവരം അനുസരിച്, ദത്ത് മക്കൾ രണ്ടും അത്ര രസത്തിൽ അല്ല എന്നാണ്,,, രണ്ടും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട്, പുറത്ത് വരാത്ത, എന്നാൽ കമ്പനിയുടെ ഉള്ളിൽ നടന്ന് കൊണ്ടിരിക്കുന്ന ഒരു ശീത യുദ്ധം. കൃഷ്ണ സാറിന്റെ കസേരക്ക് വേണ്ടിയുള്ളത്...
ഹരി എല്ലാം കേട്ട് മൂളി കൊണ്ടിരുന്നു : മ്മ്മ്മ്.......
ജെറിൻ : അപ്പോൾ, അതിന്റെ ഭാഗം ആയി പല ഉൾ കളികളും നമ്മുടെ കംമ്പനിക്കുള്ളിൽ നടക്കുന്നുണ്ട്, നമ്മൾ അറിയാതെ തന്നേ....
ഹരി : ആരാ വരുന്നേ അറിഞ്ഞോ?..
ജെറിൻ നെടുവീർപ്പിട്ട് : അതാ രസം... മുകുന്ദൻ സാറിനും അറിയില്ല ഇത് വരെ....
ജെറിൻ ഒന്നടിച്ചു തുടർന്നു : ഉള്ളത് പറയാലോ മോനെ... നല്ല പേടി ഉണ്ട് എനിക്ക്.... പണി പോവുമോ എന്നടക്കം......
എടുത്ത വഴി ഹരി പറഞ്ഞു : നിങ്ങളുടെ പോയാൽ ഞാനും ഇറങ്ങും,,,, നിങ്ങളില്ലാതെ ഞാനും നിക്കില്ല....
ജെറിൻ ചിരിച്ചു കൊണ്ട് :
💬 Comments
View all comments