Chapter Title : പാമ്പും കോണിയും [ശ്രീരാജ്]
രേവതിയോട് അതേ പോലെ പറഞ്ഞു ഹരി......
എല്ലാം കേട്ട് കഴിഞ്ഞ് രേവതി ഒന്ന് നീട്ടി ശ്വാസം വിട്ട് പറഞ്ഞു : ഹാവൂ.... ഞാനങ്ങട് പേടിച്ചു. അച്ചായൻ എവിടേം പോണില്ലല്ലോ... ഭാഗ്യം....
.......................................................................
ജെറിൻ ഹരിക്ക് ആരാണെന്നു നന്നായി അറിയാവുന്നതിന് പുറമെ, ജെറിന്റെ ഭാര്യ സ്റ്റെഫിയുമായി നല്ല ചങ്ങാത്തത്തിൽ ആയിരുന്നു രേവതി.
അവധി ദിവസങ്ങളിൽ ഒന്നിച്ചു കൂടിയും, ഫാമിലി ടൂറും, എന്തിനേറെ,, വെറും മെഡിക്കൽ റെപ് മാത്രം ആയ ഹരിയേയും ഭാര്യ രേവതിയെയും ബാംഗ്ലൂർ വച്ച് നടന്ന കമ്പനി സൗത്ത് ഏരിയ ഫാമിലി പ്രോഗ്രാമിലേക്ക് ജെറിനെ കൊണ്ട് ചരട് വലിപ്പിച്ച്, കൂടെ കൊണ്ട് പോയതും സ്റ്റെഫിയുടെ നിർബന്ധ പ്രകാരം ആയിരുന്നു.
കാലുകൾക്ക് ചലന ശേഷി ഇല്ലാത്ത ജെറിന്റെയും സ്റ്റെഫിയുടെയും മകൾ ഷെറിനും ജീവനായിരുന്നു ഹരിയെയും കുടുംബത്തെയും.
.......................................................................
ഹരി തുടർന്നു : ഞാനാകെ ടെൻഷൻ അടിച്ച് ഇല്ലാതായി.. പെട്ടെന്ന് അങ്ങിനെ കണ്ടപ്പോൾ....
രേവതി ഒന്ന് മൂളി, പിന്നെ മുഖം തങ്ങളുടെ വീടിന്റെ മുന്നിലെ വീടിനെ ചൂണ്ടുന്ന പോലെ ഉയർത്തി താഴ്ത്തി രേവതി പറഞ്ഞു : മ്മ്മ്മ്.... പിന്നെ.... ആന്റിയും അങ്കിളും മറ്റന്നാൾ പോവും...
തങ്ങളുടെ നേർ മുന്നിലുള്ള വീട്, അല്ലെങ്കിൽ അയൽവാസികൾ....... സുമിത്ര ആന്റിയുമായി നല്ല കൂട്ടാണ് രേവതി എന്ന് അറിയാവുന്ന ഹരി, രേവതിയുടെ സങ്കടം മനസ്സിലാക്കി പറഞ്ഞു : അവർ അവരുടെ മകന്റെ അടുത്തേക്ക് അല്ലെ പോവുന്നെ... മകനും പേര കുട്ടികളും, ഈ പ്രായത്തിൽ അതല്ലേ വേണ്ടത്...... അതും കാനഡ... ജീവിതത്തിൽ എല്ലാവർക്കും കിട്ടുന്ന അവസരം അല്ലല്ലോ അത്.....
രേവതിയിൽ നെറ്റിയിൽ ചുംബിച്ച ശേഷം, ഹരി തുടർന്നു
💬 Comments
View all comments