0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 27.5K

ഉള്ളിൽ നീറി നിറഞ്ഞ കുറ്റബോധം, വാതിൽ പോലും അടക്കാതെ, രേവതിയെ ചുവരിനോട് ചേർത്ത് നിർത്തി, അവളുടെ ചുണ്ട് ഈമ്പികുടിച്ചുകൊണ്ട് ഉമ്മ വക്കുമ്പോൾ ആണ് " ഖോ.. ഖോ "... ചുമ ശബ്ദം പിന്നിൽ നിന്നും കേൾക്കുന്നത്...

ഹരി ഞെട്ടി വിറച്ചു കൊണ്ട് രേവതിയെ വിട്ട് പിന്നിലേക്ക് മാറിയപ്പോൾ കണ്ടത്, രേവതിയുടെ അനിയത്തി പാർവതി ചായയും പിടിച്ച് ഇളിച്ചു നിൽക്കുന്നതാണ്.....

ഹരി നിന്ന് ഉരുകിയപ്പോൾ, മുഖം താഴ്ത്തി നാണത്തോടെ പുഞ്ചിരിക്കുകയായിരുന്നു രേവതി...

" ചേട്ടാ ചായ "...... രണ്ടടി മുന്നോട്ട് വച്ച് ഹരിക്ക് ചായ ഗ്ലാസ്‌ നീട്ടി കളിയാക്കി ചിരിച്ചു കൊണ്ട് പാർവതി പറഞ്ഞു...

ഹരി ഇളിഞ്ഞ മുഖവുമായി ചായ ഗ്ലാസ്‌ അവളിൽ നിന്നും വാങ്ങി....

തിരിഞ്ഞ് നടക്കുന്നതിന് മുൻപ് ബി ടെക്ക് സെക്കന്റ്‌ ഇയർ ആയ പാർവതി പറഞ്ഞു : എന്നാലും മൂന്ന് ദിവസം കണ്ടില്ല എന്ന് വച്ച്, ഇങ്ങനെയും ഉണ്ടോ?... പരിസര ബോധം ഒക്കെ വേണ്ടേ ഹരിയേട്ടാ...........

ചൂളി നിൽക്കുന്ന ഹരിയെ രേവതി ആണ് രക്ഷിച്ചത്. " അങ്ങോട്ട് പോ എന്റെ പാറൂ "... എന്ന് പറഞ്ഞു കൊണ്ട് അനിയത്തിയെയും കൂട്ടി രേവതി ആ റൂമിൽ നിന്നും നടന്നു......

ഹരി ഉച്ചവരെ ആ വീട്ടിൽ, അമ്മായഅമ്മ സുഷമക്ക്‌ മകൻ ആയും , പാർവതിക്ക്‌ ഏട്ടൻ ആയും നിന്ന് അവരോട് കളി തമാശകൾ പറഞ്ഞും തമാശകൾ പറഞ്ഞും ചിലവഴിച്ചു.

ഉച്ചക്ക് ശേഷം തന്റെ അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് പുറപ്പെട്ടു രേവതിയെയും ആദിയെയും കൂട്ടി.

അടുത്ത ദിവസം, ജെറിന്റെ കാറിൽ, രേവതിയെയും ആദിയെയും കൂട്ടി നഗരത്തിലെ തങ്ങളുടെ

💬 Comments

View all comments