Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
പപ്പയുടെ തറവാട് ആയ, ഇടുക്കി ഹൈ റേഞ്ചിൽ ഉള്ള, നിഷയുടെ കൂടെ കോളേജ് കാലത്ത് ഒരുപാട് തവണ വന്ന് അടിച്ചു പൊളിച്ചിട്ടുള്ള അതേ ബംഗ്ലാവിൽ എത്തിയ ഉടനെ ആൻസി നിഷക്ക് മെസ്സേജ് അയച്ചിരുന്നു.
ആൻസി വായിക്കാത്ത, നിഷയുടെ മെസ്സേജ് ഫോണിൽ ഉണ്ടായിരുന്നു : പറഞ്ഞത് മറക്കണ്ട....എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ, ഒന്ന് അലറിയാൽ മതി.. മുരുകൻ ഓടി എത്തും. അവനെ വെട്ടി അരിഞ്ഞു കൊക്കയിൽ തള്ളുന്ന കാര്യം അയാൾ നോക്കി കൊള്ളും.
മെസ്സേജ് വായിച്ച ആൻസി, കിടന്നുറങ്ങുന്ന ഹരിയുടെ മുഖത്തേക്ക് നോക്കി, താൻ അങ്ങോട്ട് കേറി കിസ്സടിക്കേണ്ടി വന്ന കാര്യം ആലോചിച്ച് അവൾക്ക് ചിരി വന്നു...
ആൻസി നിഷക്ക് മെസ്സേജ് അയച്ചു : ഡോണ്ട് വറി ഡീ... ഇവിടെ എല്ലാം ഒക്കെ ആണ്....
സമയം ഒന്നര കഴിഞ്ഞ കാരണം തന്നേ, നിഷയുടെ റീപ്ലേ പ്രതീക്ഷിക്കാത്തത് കൊണ്ട്, ഫോൺ മാറ്റി വച്ച്, കട്ടിയുള്ള പുതപ്പിലേക്ക് ചുരുണ്ടു കയറി ഹരിയെ കെട്ടിപിടിച്ചു കിടന്ന്, ഹരിയുടെ കവിളിൽ പതിയെ മുത്തം വച്ച് ഒരു പുഞ്ചിരിയോടെ ഹരിയെ ഒന്നൂടെ നോക്കി, ഉറങ്ങാൻ ആയി കണ്ണുകൾ അടച്ചു ആൻസി.....
.......................................................................
പുതപ്പിനുള്ളിൽ, മലർന്ന് കിടന്നുറങ്ങുന്ന ഹരിയുടെ നെഞ്ചിൽ മുഖം ചായ്ച്ചു കൊണ്ട്, ഹരിയെ പുണർന്ന് ഉറങ്ങുകയായിരുന്നു ആൻസി.
ഹരിയുടെ ഫോണിലെ, ഓഫ് ചെയ്യാൻ മറന്ന അലാറം ആണ്, ഇരുവരുടെയും സുഖകരമായ, പുതപ്പിനുള്ളിലെ കെട്ടിപിടിച്ചുള്ള ഉറക്കത്തിന് വിഗ്നം സംഭവിപ്പിച്ചത്.
കണ്ണുകൾ തുറക്കുന്നതിന് മുൻപ്, ഇടത്തോട്ട് ചെരിഞ്ഞു കിടന്ന്, ആൻസിയെ ശക്തിയിൽ ഒന്ന് കെട്ടിപിടിച്ച്, ചുണ്ടിൽ അമർത്തി ഉമ്മ വച്ച ശേഷം ഹരി പറഞ്ഞു : ഗുഡ് മോർണിങ്
💬 Comments
View all comments