Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ജീവിതത്തിൽ നടക്കുന്നത് എല്ലാം തുറന്ന് പറഞ്, സന്തോഷം ആയാലും സങ്കടം ആയാലും, സ്വകാര്യത ആയാലും... എല്ലാം ആ ഒത്തുകൂടലിൽ അവർ പരസ്പരം പറഞ്ഞിരുന്നു.
" എന്റെ ജീവിതത്തിൽ, ഞാൻ എടുത്ത ഏറ്റവും തെറ്റായ തീരുമാനം.... എബിനുമായുള്ള കല്യാണം........ ആൻസി വീണ്ടും ഒത്തു കൂടലിൽ ആവർത്തിച്ചു.
(അബിൻ.... സ്വഭാവം നല്ലതായിരുന്നു എങ്കിലും, എത്ര പഠിച്ചാലും മതി വരാത്ത, മെഡിക്കൽ ഫീൽഡിൽ ഭ്രാന്തമായ അഭിനിവേശം ഉള്ള അവനിൽ നിന്ന്, പക്ഷെ ഒരു ഭർത്താവിന്റെ കരുതലോ, ഫീലോ, സുഖമോ അവനിൽ നിന്നും ഒരിക്കൽ പോലും അവൾക്ക് കിട്ടിയിരുന്നില്ല.
വീട്ടുകാർ ഒരു വലിയ പേര് കേട്ട ഡോക്ടർ കുടുംബത്തിൽ നിന്നും കണ്ട് പിടിച്ചു കൊണ്ട് വന്ന ആലോചന അതായിരുന്നു അബിൻ.
കാണാൻ കുഴപ്പമില്ലാത്ത, തങ്ങളുടെ അതേ സ്റ്റാറ്റസ് അല്ലെങ്കിൽ അതിന് മേലെ കീപ് ചെയ്യുന്ന കുടുംബത്തിൽ നിന്നുള്ള അബിനുമായുള്ള കല്യാണം, ഒരുപക്ഷെ എടി പിടി എന്നുള്ള സമ്മതം പറച്ചിലായിരുന്നു ആൻസിയുടെ )
ആൻസിയുടെ സങ്കടം ഇതിന് മുന്നേ മനസ്സിലായ, ആ കൂട്ടം ഇതിനു മുൻപും പല മാർഗങ്ങളും സംസാരിച്ചിരുന്നു . ഡിവോഴ്സ് അടക്കം...
അതിനപ്പുറത്തേക്ക് വ്യത്യസ്തമായി അഭിപ്രായം പറഞ്ഞത് സിമി ആയിരുന്നു ഈ വട്ടം " നീ ഒരാളെ കണ്ടു പിടി. ജസ്റ്റ് ഫോർ ടൈം പാസ്സ് ".
പറഞ്ഞത്, പണ്ടത്തെ തങ്ങളുടെ ഗാങ് ലീഡർ ആയിരുന്ന, ഇന്നും കൂട്ടത്തിൽ കല്യാണം കഴിക്കാത്ത, കല്യാണം ബാധ്യത ആണെന്ന് വിശ്വസിക്കുന്ന ഡോക്ടർ സിമിയിൽ നിന്ന് ആയത് കൊണ്ട് തന്നേ ആർക്കും അത്ഭുതം ഒന്നും തോന്നിയില്ല.....
അങ്ങിനെ ആരെയെങ്കിലും കണ്ടെത്തിയാൽ പറ.... എന്റെ എസ്റ്റേറ്റ് അവിടെ
💬 Comments
View all comments