Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
സംസാരം കേൾക്കുന്നത്..........
സാധാരണ പോലെ തന്നെ പുറത്തിറങ്ങിയ ഹരി, ഷോക്ക് അടിച്ച പോലെ ബ്രേക്ക് ഇട്ട് നിന്നു........
ശരീരത്തോട് ഒട്ടി കിടക്കുന്ന, ബ്ലാക്ക് കളർ വർക്ക് ഔട്ട് ഡ്രെസ്സിൽ, , തലമുടി പിന്നിലേക്ക് ഇട്ട്, നെറ്റിയിൽ മുടിക്ക് താഴെ ആയി ഹെയർ ബാൻഡ് ഇട്ട സ്ത്രീയെ അല്ലെങ്കിൽ തന്റെ പുതിയ അയൽക്കാരിയെ നോക്കി അന്തം വിട്ട് വാ പൊളിച്ചു നിൽക്കുന്ന തന്റെ ഭർത്താവിന്റെ തുടയിൽ ഒരു പിച്ചു കൊടുത്താണ് രേവതി പറഞ്ഞത് : ഹരീ....... ഇതാണ്........
മുഴുവൻ ആക്കേണ്ടി വന്നില്ല രേവതിക്ക്.. ഹരി ഉടനെ പറഞ്ഞു : മാം..... എന്താ ഇവിടെ.... മാം ആണോ വാടകക്ക്...... ഗുഡ്മോർണിംഗ്.......
ഹരിയെ പോലെ തന്നേ അന്തം വിട്ട് കണ്ണ് തുറുപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു : ഹരീ........... ഇത് ഹരിയുടെ വീട് ആണോ?..
ഹരി : അതേ.....അല്ല..... അതായത് റെന്റിനാണ് മാം...... ഇത് എന്റെ വൈഫ് രേവതി....
ഒന്നും മനസ്സിലാവാതെ വാ പൊളിച്ചു നിന്ന രേവതിയോട് ഹരി പറഞ്ഞു : എടീ ഇതാണ് സൈറ മാം.... ഓഫീസിൽ പുതിയ..... എന്റെ ബോസ്.......
രേവതിയും അന്തം വിട്ടു അത് കേട്ടിട്ട് : അയ്യോ.... അതെയോ.....
സൈറ രേവതിയെ നോക്കി പുഞ്ചിരിച്ചു വീടിനു മുന്നിലെ ഗാർഡനിൽ ഉള്ള പൂക്കൾ നോക്കി രേവതിയോട് പറഞ്ഞു : രേവതി എന്നെ ഒന്ന് ഹെൽപ് ചെയ്യണം കേട്ടോ... ഇതേ പോലെ ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ..
രേവതി ഹരിയെ നോക്കി.... ഹരി തിരിച്ചും...
രേവതി : അതിനെന്താ മാടം .... ചെയ്യാം..
സൈറ തന്റെ വെളുത്ത പല്ലുകൾ കാണിച്ചു
💬 Comments
View all comments