Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
മറുപടി പറയാൻ മടിക്കുന്ന ഹരിയോട് സൈറ പറഞ്ഞു : എൻട്രി ഫ്രീ ഇല്ല ഹരീ ഇവിടെ .. എനിക്ക് മെമ്പർഷിപ്പ് ഉണ്ട്..... എനിക്കും എന്റെ ഗസ്റ്റുകൾക്കും ഫ്രീ പാസ്സ് ഉണ്ട്......
ഹരിയുടെ മുഖത്ത് ചെറിയ ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു. അവൻ പറഞ്ഞു : മ്മ്മ്മ്... പോവാം.......
രേവതിയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു... " ഹരീ... ഒരിക്കൽ എന്നേം കൊണ്ട് പോണാട്ടോ "... അവൾ ഹരിയോട് പറഞ്ഞ വാക്കുകൾ ആയിരുന്നു അത്.....
അതുവരെ സൈറയുടെ ഒപ്പം നടന്നിരുന്ന രേവതി, വാതിൽ തുറന്ന് അകത്തു കയറിയതും ഹരിയുടെ ഇടത് കയ്യിൽ വട്ടം ഇട്ട് പിടിച്ചു കൊണ്ട് ചേർന്നു നിന്നു.........
ഇരുട്ടല്ലെങ്കിൽ കൂടെ മങ്ങിയ വെളിച്ചം, ഉച്ചത്തിൽ ഉള്ള ഇംഗ്ലീഷ് പാട്ട്.... കുറച്ചു പേര് കിടന്ന് ഡാൻസ് എന്ന പേരിൽ തുള്ളുന്നു........ രേവതിക്ക് ഇത് ആദ്യ അനുഭവം ആയത് കൊണ്ട് തന്നേ ഉള്ളിൽ എന്തോ ഭയം തോന്നി..........
ഹരി ആണെങ്കിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു നോക്കി.... ബാംഗ്ലൂർ അവൻ കണ്ട സെറ്റ് അപ്പ് അല്ല. അവിടുത്തെക്കാൾ പത്തു ഇരട്ടി സ്ഥലം.... വലിയ ഡാൻസ് ഫ്ലോർ...ഒരു സൈഡിൽ ഇരിക്കാൻ ആയുള്ള ടേബിളുകളും ചെയറുകളും... നടുവിൽ ഡാൻസ് ഫ്ലോർ.....ഒരു സൈഡിൽ വില കൂടിയ വിദേശ മദ്യങ്ങളുടെ കമനീയ ശേഖരം.....
ഉറക്കെ ഉള്ള ഇംഗ്ലീഷ് പാട്ടിന് മേലെ ഹരി ശബ്ദം ഉയർത്തി ചോദിച്ചു : എന്താടീ പെണ്ണെ......
രേവതി ഏതോ പുതിയ ദുനിയാവിൽ എത്തിയ പോലെ ആയിരുന്നു... അവൾ പതിയെ പറഞ്ഞു : അപ്പോൾ ഇതാണല്ലേ പബ്ബ്.......
ഹരി ഒന്നൂടെ ഫുൾ സെറ്റ് അപ്
💬 Comments
View all comments