Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
പ്രോമിസിങ് മെഡിക്കൽ റെപ് ആണ്. പിന്നെ ഇംപ്ലോയീ ഓഫ് ദി ഇയറും.......
ഹരി സൈറയെ നോക്കി ഒന്നുകൂടെ നന്നായി ചിരിച്ചു എങ്കിലും, സൈറ ഹരിയെ അടിമുടി നോക്കി തല ഒന്ന് കുലുക്കി " ഓകെ " പറഞ്ഞത് അല്ലാതെ വേറൊന്നും മിണ്ടിയില്ല......
ഹരി നോക്കി നിൽക്കെ, ജെറിന്റെ ഓഫീസിനുള്ളിൽ നടന്നു കൊണ്ട് സൈറ പറഞ്ഞു : അറേഞ്ജ്ഡ് അല്ലല്ലോ ഓഫീസ്..
ജെറിൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു : മാം... അത്.... മാം വരുന്നത് കൊണ്ട് പെട്ടെന്ന് തട്ടി കൂട്ടി ഇങ്ങോട്ട് മാറ്റിയത് ആണ്... എല്ലാം ശരിയാക്കാം....
ഹരി കണ്ണ് കൊണ്ട് ജെറിനോട് " എന്നാൽ ഞാൻ പോവാണ് " എന്ന് കാണിച്ചു..
" വൈകീട്ട് ബാറിൽ ".... എന്ന ആംഗ്യം ജെറിനും തിരിച്ചു കാണിച്ച ശേഷം സൈറ കേൾക്കുന്ന പോലെ പറഞ്ഞു : ഹരീ... അത്യാവശ്യം ഒന്നും ഇല്ലാലോ... എങ്കിൽ പിന്നെ മീറ്റ് ചെയ്യാം.....
" അപ്പോൾ ഓക്കേ അച്ചാ..... അല്ല ഓകെ സർ "..... ഹരി പെട്ടെന്ന് മാറ്റി പറഞ്ഞു...
അത് കേട്ട സൈറ പെട്ടെന്ന് തിരിഞ്ഞു കൊണ്ട് ഹരിയെ തുറിച്ചു നോക്കി..
" ഗുഡ് ഡേ മാം " എന്ന് വിഷ് ചെയ്ത് ഹരി അവിടെ നിന്ന് വേഗം സ്ഥലം വിട്ടു..
ഹരി പോയതും സൈറ സംശയത്തോടെ " അച്ഛനോ?... ഇത്ര വളർന്ന മോൻ ഉണ്ടോ ജെറിന് "...
ജെറിൻ പതിയെ ചിരിച്ചു കൊണ്ട് : അച്ഛൻ അല്ല മാം....... അച്ചായൻ.... സത്യം പറയാലോ മാം... എനിക്ക് ഒരു അനിയനെ പോലെ ആണ്
💬 Comments
View all comments