0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 8.4K

സംഖ്യ വേണം ".... ബഷീർ കൂട്ടി പറഞ്ഞു...

ഫാത്തിമ നിഷ്കളങ്കമായി ചോദിച്ചു : അതിനിപ്പോൾ എന്താ ഇക്കാ ചെയ്യുക........

" ഇന്നലെ രാത്രി കുറേ നേരം കരയുന്ന ശബ്ദം കേട്ടല്ലോ ഫാത്തി...... ഞാൻ ജനലിന്റെ അവടെ വന്ന് നോക്കി.... പക്ഷെ നിങ്ങൾ സംസാരിക്കുന്നത് ഒന്നും മനസ്സിലായില്ല "..... സുരഭിയുടെ ചോദ്യത്തിന് ഇന്നലെ രാത്രി മൊത്തം കരഞ് വീങ്ങിയ കണ്ണും മുഖവുമായി നിന്നതല്ലാതെ ഉത്തരം നൽകാൻ ഫാത്തിമ തയ്യാറായില്ല.

മൂന്ന് ദിവസത്തെ ശാന്തത അവസാനിപ്പിച്ചകൊണ്ട് ബഷീർ വീണ്ടും ഹറാം പറപ്പ് ആയ ബഷീർ ആയി...

അതിന്റെ കൂടെ ഉള്ള കുത്ത് വാക്കുകൾ, തന്റെ വീട്ടുകാരെയും, താൻ ഒന്ന് മനസ്സ് വച്ചാൽ പ്രശ്നങ്ങൾ എല്ലാം തീരും എന്നുള്ള വാർത്തമാനവും.............

കുറച്ചു ദിവസങ്ങൾക്കു ശേഷം ഫാത്തിമ ബഷീറിനോട് സമ്മതം മൂളി.... ഒരു അവസാന ശ്രമം എന്ന പോലെ, ബഷീറിനെ കടൽ കടത്താൻ... ജീവിതം കരകയറ്റാൻ.. അവൾ സമ്മതം മൂളി......

സൈറയുടെ നാവ് നന്നായി കുഴയുന്നുണ്ടായിരുന്നു : എന്താ ഹരീ... ഇങ്ങനെ ഒരു കഥ പ്രതീക്ഷിച്ചില്ല അല്ലെ .....

ഹരി സൈറയുടെ കണ്ണുകളിൽ നോക്കാൻ ത്രാണി ഇല്ലാതെ, അവളുടെ കൈ തന്റെ മടിയിലേക്ക് ചേർത്ത് പിടിച്ചമർത്തി പറഞ്ഞു: മതി മാം.... ഇനി പറയണം എന്നില്ല .........

ഹരിയുടെ കണ്ണുകളിൽ അറപ്പോ വെറുപ്പോ അല്ല സൈറ കണ്ടത്... സഹതാപം ആയിരുന്നു എന്ന് മനസ്സിലാക്കിയ സൈറ പറഞ്ഞു,: ബാക്കി കൂടെ കേൾക്ക് എന്റെ ഹരീ..... തുടങ്ങിയില്ലേ എന്തായാലും........

ഹരി മറുപടി പറയുന്നതിന് മുൻപ് സൈറ തുടർന്നു....

" ട്ടെ............... "..... സുരഭി തന്റെ പേരിനൊരു ഭർത്താവ്

💬 Comments

View all comments