Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]
ആ വാർത്ത വന്നു .......
..............ബഷീർ കൊല്ലപ്പെട്ടു................
വെള്ളമടിക്കിടയിൽ പൈസയുടെ പേരിൽ , സുരഭിയുടെ ഭർത്താവിന്റെ കൈ കൊണ്ട് അയാൾ തീർന്നു എന്നായിരുന്നു പോലീസ് പറഞ്ഞത്....
പക്ഷെ ആ വാർത്ത, സുരഭിയെയും ഫാത്തിമയെയും തമ്മിൽ അകറ്റിയില്ല, മറിച്ച്, അവരെ കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.
വളർന്ന് വരുന്ന ആമിനയോട് ഫാത്തിമ ഒന്നും മറച്ചു വച്ചില്ല....... " പഠിക്ക്.... പഠിക്ക്.... പഠിക്ക്.... വിദ്യാഭ്യാസം ഇല്ലാത്തതിന്റെ, ഒരു കൈ തൊഴിൽ അറിയാത്തതിന്റെ പേരിൽ, താൻ എത്തി പെട്ട സ്ഥലത്തേക്ക്, തന്റെ ജീവിതം നിനക്ക് ഉണ്ടാവരുത് " എന്ന് മാത്രം ആമിനയോട് പറഞ്ഞു കൊണ്ടിരുന്നു ഫാത്തിമ...
ആമിന ഏതൊരു എക്സാം പാസ്സായാലും, ആ ചേരിയിൽ, സന്തോഷത്തോടെ മധുരം വിളമ്പിയിരുന്നു ഫാത്തിമ .....
ടെൻത് എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുന്ന സമയത്താണ്, ആമിയെ തനിച്ചാക്കി ഫാത്തിമ പോകുന്നത്..... പനിയിൽ തുടങ്ങിയത് തലോചോറിനെ ബാധിച്ചപ്പോൾ........
ശരിക്ക് പറഞ്ഞാൽ, എക്സാം റിസൾട്ട് വന്ന അതേ ദിവസം... റിസൾട്ടും പിടിച്ച് സന്തോഷത്തോടെ ഹോസ്പിറ്റലിൽ എത്തിയ അവളെ, ഹോസ്പിറ്റലിനു മുന്നിൽ ആയി തന്നേ അവളുടെ "ആയി " സങ്കടം കടിച്ചു പിടിച്ച് കാത്തിരിപ്പുണ്ടായിരുന്നു.......
ഇത്രയും പറയുന്നതിനിടയിൽ ഒന്നൂടെ അടിച്ച സൈറ ആകെ കുഴഞ്ഞിരുന്നു. അവൾ ഹരിയെ നോക്കി ഇളിച്ചു......
ആ ഇളിയിൽ അവൻ കണ്ടത്, തന്റെ മാം കടിച്ചു പിടിച്ച, ഉള്ളിൽ ഒളിപ്പിച്ച സങ്കട തിരമാലകൾ ആയിരുന്നു.............
അവൻ രണ്ടാമത് ഒന്ന് ആലോചിച്ചില്ല... എല്ലാം പെട്ടെന്നായിരുന്നു. മുന്നോട്ട് ആഞ്ഞു കൊണ്ട് അവളെ, തന്റെ ബോസിനെ കെട്ടിപിടിച്ചു...........
" ഹരീ..... "..... അവൾ എന്തോ പറയാൻ വന്നെങ്കിലും, മുഴുവനാക്കാൻ പറ്റിയില്ല ....
💬 Comments
View all comments